മുജീബുര്‍റഹ്മാന്‍ കരിയാടന് ഐഎംഎഫ് യാത്രയയപ്പ് നല്‍കി

ദോഹ > പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ മീഡിയാ ഫോറം (ഐഎം എഫ്) മുന്‍ ജനറല്‍ സെക്രട്ടറിയും ഖത്തര്‍ വര്‍ത്തമാനം ബ്യൂറോ ചീഫുമായിരുന്ന മുജീബുര്‍റഹ്മാന്‍ കരിയാടന് ഐഎംഎഫ് യാത്രയയപ്പ് നല്‍കി. സ്‌കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ ഉപഹാരം അംഗങ്ങള്‍ ചേര്‍ന്ന് കൈമാറി.
ഐസിബിഎഫ് വൈസ് പ്രസിഡന്റ് പി എന്‍ ബാബുരാജ്, പ്രദീപ് മേനോന്‍, ഒ മുസ്തഫ, വിനോദ് ഗോപി, പി സി സൈഫുദ്ധീന്‍, അഹമ്മദ് കുട്ടി, എ ടി ഫൈസല്‍, നൗഷാദ് പേരോട്, ഷഫീക്ക് അറക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രസിഡണ്ട് അഷ്‌റഫ് തൂണേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഐഎംഎ റഫീക്ക് സ്വാഗതവും സെക്രട്ടറി ഓമനക്കുട്ടന്‍ നന്ദിയും പറഞ്ഞു.









0 comments