പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവയ്ക്ക് കുവൈറ്റില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2018, 07:53 AM | 0 min read

കുവൈറ്റ് > 'കുവൈറ്റ് ഓര്‍ത്തഡോക്‌സ് മഹാസമ്മേളനം' ആശിര്‍വദിക്കുവാന്‍ എത്തിച്ചേര്‍ന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവായ്ക്ക് ഓര്‍ത്തഡോക്‌സ് ഇടവകകളുടെ നേതൃത്വത്തില്‍ കുവൈറ്റ് വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. മലങ്കര സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും പരിശുദ്ധ കാതോലിക്കാ ബാവായോടൊപ്പം കുവൈറ്റില്‍ എത്തിച്ചേര്‍ന്നു.

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. ജിജു ജോര്‍ജ്ജ്, അഹമ്മദി സെന്റ് തോമസ് പഴയ പള്ളി വികാരി ഫാ. അനില്‍ വര്‍ഗീസ്, സെന്റ് ബേസില്‍ ചര്‍ച്ച് വികാരി ഫാ. മാത്യൂ എം മാത്യൂ, സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് വികാരി ഫാ. സഞ്ചു ജോണ്‍, ഇടവകകളുടെ ട്രസ്റ്റിമാര്‍, സെക്രട്ടറിമാര്‍, ഭരണസമിതിയംഗങ്ങള്‍, സഭാമാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ആത്മീയ-ജീവകാരുണ്യപ്രസ്ഥാന ഭാരവാഹികള്‍, വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്ന് കത്തിച്ച മെഴുകുതിരികളുടെ അകമ്പടിയോടെ മലങ്കരസഭയുടെ പരമാദ്ധ്യക്ഷനെ സ്വീകരിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home