മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ഫോക്ക് മേഖല മലയാള ദിനാചരണം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി > മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന് (ഫോക്ക്) അബ്ബാസിയ, മംഗഫ് മേഖലകള്‍ മലയാള ദിനാചരണം സംഘടിപ്പിച്ചു.
മംഗഫ് മേഖല ദിനാചരണത്തില്‍ ഫോക്ക് മലയാള പഠന ക്ലാസ്സ് കോഡിനേറ്റന്‍ ബിജു ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഫോക്ക് ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി അധ്യക്ഷത വഹിച്ചു. മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ അംഗം സജീവ് എം ജോര്‍ജ്ജ് ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. കുവൈറ്റ് ചാപ്റ്റര്‍ കോഡിനേറ്റര്‍ ജെ സജി ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫോക്ക് വനിതാവേദി ജനറല്‍ കണ്‍വീനര്‍ രമ സുധീര്‍, ശ്രീഷ, ശ്രീജ രമേശ്, ഫോക്ക് ബാലവേദി കണ്‍വീനര്‍ ആദിത്യന്‍ ദയാനന്തന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആവണി പ്രരോത്ത്, നന്ദന രമേശ്, ജീവ സുരേഷ്, അഹന്‍ ഷാവേസ്, ആന്‍സിയ സന്തോഷ്, വിദ്യുത് ബ്രിനില്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ചടങ്ങിന് ചാരിറ്റി സെക്രട്ടറി ഹരിപ്രസാദ് നന്ദി രേഖപ്പെടുത്തി.
അബ്ബാസിയ മേഖല ദിനാചരണം ഫോക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ലിജീഷ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ജെ സജി ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. കുവൈറ്റ് ചാപ്റ്റര്‍ അംഗം ഷെരീഫ് താമരശേരി ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹേഷ് കുമാര്‍, ബിന്ദു രാജീവ്, സലീം എം എന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അനാമിക, ക്രിസ്റ്റിന, അവന്തിക, ആശിര്‍വ്വാദ്, ക്രിസ്റ്റൊ, ആശിയാന്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജോമി വിനോയ് നന്ദി രേഖപ്പെടുത്തി.









0 comments