കല കുവൈറ്റ് മംഗഫ് സൗത്ത് യൂണിറ്റ് അംഗം സുമിത്ത് എബ്രഹാം അപകടത്തില്‍ മരണപ്പെട്ടു

കുവൈറ്റ് സിറ്റി > കല കുവൈറ്റ് മംഗഫ് സൗത്ത് യൂണിറ്റ് അംഗം കൊല്ലം അഞ്ചല്‍, ചണ്ണപ്പേട്ട സ്വദേശി സുമിത്ത് എബ്രഹാം (38) ജോലിസ്ഥലത്ത് വച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടു. കുറച്ച് വര്‍ഷങ്ങളായി കുവൈറ്റില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. വാക്വം ടാങ്കര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം.
മത്തായി എബ്രഹാം, ലീലാമ്മ എബ്രഹാം എന്നിവരുടെ മകനാണ് സുമിത്ത്. ഭാര്യ സുമി സെന്‍ട്രല്‍ പോയിന്റ് മാക്‌സിലെ ജീവനക്കാരിയാണ്. ഏക മകള്‍ സ്റ്റെഫി, മൂന്ന് വയസ്.









0 comments