നവോദയ ദമാം നവോത്ഥാനസദസ് സംഘടിപ്പിക്കുന്നു; അശോകന്‍ ചരുവില്‍ പങ്കെടുക്കും

ദമാം > നവോദയ സാംസ്‌കാരികവേദി ദമാം എട്ടാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി വിവിധ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നവോത്ഥാന സദസില്‍ പുരോഗമന കലാ സാഹിത്യ സംഘം ജനറല്‍സെക്രട്ടറി അശോകന്‍ ചരുവില്‍ പങ്കെടുക്കും.
ഏഴാം തിയതി സൗദിയിലെത്തുന്ന അദ്ദേഹം വൈകിട്ട് ജുബൈലിലും എട്ടിന് ഖോബാര്‍ നെസ്റ്റോ ഹാളിലും പത്തിന് ദമാം പാരഗണ്‍ ഹാളിലും പതിനൊന്നിനു സിഹാത്തിലും സംഘടിപ്പിക്കുന്ന നവോത്ഥാന സദസില്‍ പ്രഭാഷണം നടത്തും.. ഒമ്പതാം തിയതി നടക്കുന്ന നവോദയ കേന്ദ്ര സമ്മേളനം അദേഹം ഉത്ഘാടനം ചെയ്യും, പന്ത്രണ്ടാം തിയ്യതി നാട്ടിലേക്ക് തിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.









0 comments