മലയാളം മിഷന് കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സമസ്യ- 2018 പ്രശ്‌നോത്തരി സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി > മലയാളം മിഷന് കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സൂര്യകാന്തി കോഴ്സിലെ കുട്ടികള്‍ക്കായി സമസ്യ2018 പ്രശ്‌നോത്തരി സംഘടിപ്പിച്ചു. അബ്ബാസിയ എസ്എംസിഎ ഹാളില്‍ വെച്ച് നടന്ന പരിപാടി കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും മലയാളം മിഷന് കുവൈറ്റ് ചാപ്റ്റര്‍ അംഗവുമായ ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. മലയാളം മിഷന് കുവൈറ്റ് ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ജെ സജി അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു, എസ്എംസിഎ പ്രസിഡന്റ് റിജോയ് വര്‍ഗീസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
കല കുവൈറ്റ്, എസ്എംസിഎ എന്നീ മേഖലകളില്‍ നിന്ന് 8 ടീമുകള്‍ പങ്കെടുത്ത പ്രശ്‌നോത്തരിയില്‍ കല കുവൈറ്റ് സാല്‍മിയ പഠന കേന്ദ്രത്തിലെ ഹിലാല്‍, ധനുശ്രീ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കല കുവൈറ്റ് ഫഹാഹീല്‍ പഠന കേന്ദ്രത്തിലെ അദ്വൈത് അഭിലാഷ്, പൃഥ്വിരാജ് ടീം രണ്ടാം സ്ഥാനവും, കല കുവൈറ്റ് അബുഹലീഫ പഠന കേന്ദ്രത്തിലെ ഐവിന്‍ മാത്യു, സുമന്‍ സോമരാജ് ടീം മൂന്നാം സ്ഥാനവും നേടി.
മലയാളം മിഷന് കുവൈറ്റ് ചാപ്റ്റര്‍ അംഗം വി അനില്‍കുമാര്‍ പ്രശ്‌നോത്തരിക്ക് നല്‍കി. മലയാളം മിഷന് കുവൈറ്റ് ചാപ്റ്റര്‍ അംഗങ്ങളായ സാം പൈനുംമൂട്, സനല്‍കുമാര്‍, എബി വരിക്കാട്, തോമസ് കുരുവിള, സജീവ് എം ജോര്‍ജ്ജ്, ഷരീഫ് താമരശേരി മലയാള പഠന ക്ലാസിലെ കുട്ടികള്‍, രക്ഷിതാക്കള്‍ ഉള്‍പ്പടെ നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു. ചടങ്ങിന് കുവൈറ്റ് ചാപ്റ്റര്‍ അംഗം അബ്ദുല്‍ ഫത്താഹ് തയ്യില്‍ സ്വാഗതവും, ചാപ്റ്റര്‍ അംഗം സജിത സ്‌കറിയ നന്ദിയും രേഖപ്പെടുത്തി.









0 comments