കുവൈറ്റ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അറുപതിന്റെ നിറവില്‍

കുവൈറ്റ് സിറ്റി > കുവൈറ്റിലെ പ്രഥമ ഇന്ത്യന്‍ വിദ്യാലയമായ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ 60 പതാം വര്‍ഷത്തിലേക്ക്. 1959 മേയ് 5 ന് പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂള്‍ അതിന്റെ 60 പതാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുകയാണ്.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളില്‍ മൂന്ന് പ്രധാന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സൂപ്പര്‍ മെഗാ കാര്‍ണിവല്‍, ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മേളകള്‍, ഗള്‍ഫിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഗള്‍ഫ് ആര്‍ട്ട് ഫെസ്റ്റിവല്‍ എന്നിവയാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. ബിനു മോന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം കുട്ടികളെ സാമൂഹ്യാവബോധമുള്ളവരാക്കി തീര്‍ക്കുകയെന്നതും തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കാനായി കേരള സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികളില്‍ നിന്നും സമാഹരിച്ച 21 ലക്ഷം ഇന്ത്യന്‍ രൂപ കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു.സ്‌കൂള്‍ പ്രിന്‍സിപ്പളും വിദ്യാര്‍ത്ഥി പ്രതിനിധികളും നേരിട്ട് തിരുവനന്തപുരത്തെത്തി സംഭാവന കൈമാറിയതില്‍ കേരള മുഖ്യമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. ഗള്‍ഫില്‍ നിന്നും ആദ്യമായാണ് ഇങ്ങനെയൊരു ദൗത്യം എന്ന് മുഖ്യ മന്ത്രി അഭിപ്രായപ്പെട്ടതായി ഡോ. ബിനു മോന്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഷെയ്ഖ് അബ്ദുള്‍ റഹ്മാന്‍, വിനുകുമാര്‍ നായര്‍, വിദ്യാര്‍ഥി പ്രതിനിധികളായ അയ്മന്‍, എര്‍വിന്‍, ജെസികാ, മോസസ് കുര്യന്‍ എന്നിവരും പങ്കെടുത്തു.








0 comments