ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ കലാപത്തിന് ശ്രമിക്കുന്നു: കല കുവൈറ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2018, 08:24 AM | 0 min read

കുവൈറ്റ് സിറ്റി > ശബരിമല വിഷയത്തില്‍ വിശ്വാസികളെയും, മാധ്യമ പ്രവര്‍ത്തകരേയും ആക്രമിച്ച സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ ശക്തമായ് പ്രതിഷേധിക്കുന്നതായ് കല കുവൈറ്റ്. ശബരിമലയില്‍ 10നും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും  പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധി സംസ്ഥാന  സര്‍ക്കാരിനെതിരെ പ്രയോഗിക്കുവാനുള്ള  ശ്രമം നടക്കുകയാണ്.

കോടതി വിധി തങ്ങള്‍ക്ക് ബാധകമല്ലെന്നും വിധി  നടപ്പാക്കാനനുവദിക്കില്ലെന്നമുള്ള  നിലപാട് സംഘപരിവാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിക്കനുകൂലമായ നിലപാടാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം സ്വീകരിച്ചതെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ കോണ്‍ഗ്രസ് സംഘപരിവാര്‍ അജണ്ടകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റാനാണ് ഇക്കൂട്ടരുടെ ശ്രമം.

സംഘപരിവാറിന്റെ ആസൂത്രണത്തിലൂടെ വ്യാപകമായ അക്രമമാണ് ശബരിമലയിലും പമ്പ നിലയ്ക്കല്‍  പ്രദേശങ്ങളിലും നടന്നത്. ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളെ അനധികൃതമായി  പരിശോധിക്കുകയും തടഞ്ഞുനിര്‍ത്തി അവിടെ കലാപം സൃഷ്ടിക്കാനും ആസൂത്രിതമായ ശ്രമമാണ് നടന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകരെ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായി. വനിതാ മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു.

നവോത്ഥാന പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തിലെ ജനങ്ങള്‍  സാമൂഹിക പരിഷ്‌കണ മൂല്യങ്ങളിള്‍ വിശ്വസിക്കുന്നവരാണ്. സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മതനിരപേക്ഷ ശക്തികള്‍  മുന്നോട്ടുവരണമെന്നും, ആക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കല കുവൈറ്റ് പ്രസിഡന്റ് ആര്‍ നാഗനാഥന്‍, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ പ്രതിഷേധക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.



 



deshabhimani section

Related News

View More
0 comments
Sort by

Home