പ്രവാസി 'ഈണം ' ഫെസ്റ്റ് സംഘടിപ്പിച്ചു; പങ്കെടുത്തത് 600 ഓളം പേര്‍

ഹഫറുല്‍ ബാത്തിന്‍ > പ്രവാസി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഹഫറല്‍ ബാത്തിനില്‍ ഈദും ഓണവും സംയുക്തമാക്കി 'ഈണം' പരിപാടി സംഘടിപ്പിച്ചു. ഹഫറിലെ ആസിമത് റബീഹ ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി നടന്നത്.
ബ്രൈറ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 200 ല്‍ പരം പേര്‍ മെഡിക്കല്‍ പരിശോധന നടത്തി. കൂടാതെ പ്രവാസികള്‍ക്ക് വളരെ പ്രയോജനകരമായ നോര്‍ക്ക, ക്ഷേമനിധി, നാഷണല്‍ ഐ ഡി തുടങ്ങിയവ നേടുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നു. കൂടാതെ പാസ്‌പോര്‍ട്ട് ഫോറം പൂരിപ്പിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
രാത്രി 8 മണിക്ക് 'പ്രവാസി ' പ്രസിഡണ്ട് സി എച്ച് അബ്ദുല്ല അധ്യക്ഷനായ സാംസ്‌കാരിക സമ്മേളനം പ്രമുഖ എഴുത്തുകാരനായ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. ഷഫീഖ് ഷാജഹാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹഫറിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകരായ ബാബ മഞ്ചേശ്വരം, നൗഷാദ് കൊല്ലം എന്നിവരെ പ്രസിഡണ്ട് പൊന്നാടയണിയിച്ച് ആദരിച്ചു. ഇരുവര്‍ക്കും സാജിദ് ആറാട്ടുപുഴ മൊമന്റോ നല്‍കി. സലാഹുദ്ധീന്‍ പകല്‍കുറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രതീഷ് ദാമോദരന്‍, ജോസ്, ഔസേഫ് പല്ലന്‍, സാജന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സുബാഷ് കുമാര്‍ നന്ദി പറഞ്ഞു.
ആനക്ക് വാല്‍വെക്കല്‍, സുന്ദരിക്ക് പൊട്ടു തൊടല്‍, തുടങ്ങി വിവിധ മല്‍സര പരിപാടികളും സംഘടിപ്പിച്ചിരുന്നു. അറുനൂറോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ എല്ലാവര്‍ക്കുമായി വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ലിങ്കണ്‍, നൗഷാദ് മണ്ഡലം, നുജൂം, കോയമോന്‍, രാജ് മുഹമ്മദ്, സുധീഷ്, അഹ്മദ് പി കെ,ആലിക്കുട്ടി, നൗഷാദ് ട്രാവല്‍സ്, നൂഹ്മാന്‍, അജിംഷ , അനൂപ് , മോഹനന്‍ , കുമാര്‍ , അബൂബക്കര്‍ . തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പരിപാടി വിവിധ ടീമുകള്‍ പങ്കെടുത്ത വടംവലി മത്സരത്തോടെ പുലര്‍ച്ചെ രണ്ട് മണിക്ക് അവസാനിച്ചു. ഈണം പരിപാടിയോടനുബന്ധിച്ച് ലഭിച്ച 111111 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു.









0 comments