കുവൈറ്റിലെ മലയാളി ഹോട്ടലിൽ തീപിടിത്തം

കുവൈറ്റ് > കുവൈറ്റിലെ പ്രമുഖ മലയാളി ഹോട്ടലില്‍ തീപിടുത്തം. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയുടെ ഹൃദയഭാഗത്തുള്ള അജ്മല്‍ ഹോട്ടലിന് സമീപത്തെ ആലപ്പുഴ റസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ല.
കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. 4 ഫയര്‍ഫോഴ്സ് എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു.
തീ സമീപത്തേയ്ക്ക് ആളിപ്പടരാതിരിക്കാനാണ് പരിശ്രമിക്കുന്നത്. മുന്‍പ് ഓര്‍മ്മ റസ്റ്ററന്റായിരുന്ന ഇത് ആലപ്പുഴ സ്വദേശികളായ ഉടമകള്‍ ഏറ്റെടുത്തതോടെയാണ് ആലപ്പുഴ റസ്റ്ററന്റാക്കി പുനര്‍നാമകരണം ചെയ്തത്.









0 comments