കൊല്ലം സ്വദേശികള്‍ റിയാദില്‍ റോഡപകടത്തില്‍ മരിച്ചു

റിയാദ് > റിയാദിലുണ്ടായ റോഡപകടത്തിൽ കൊല്ലം സ്വദേശികളായ രണ്ടുപേർ മരിച്ചു. കൊല്ലം സ്വദേശികളായ സഹീര്‍, ഹാഷിം എന്നിവരാണ് മരിച്ചത്.
റിയാദില്‍ നിന്നും അല്‍ ഹസ്സ സന്ദര്‍ശിക്കാന്‍ പോയ 4 പേരടങ്ങുന്ന സംഘം യാത്ര ചെയ്തിരുന്ന പിക്ക് അപ്പ് വാഹനം ഖുറൈഷി റോഡില്‍ വച്ച് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞാണ് അപകടം. സഹീര്‍, ഹാഷിം എന്നിവര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പോള്‍സൺ (തൃശൂര്‍), നിഷാദ് (കായംകുളം) എന്നിവരെ സാരമായ പരിക്കുകളോടെ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ ഹസ്സ നവോദയ ഹുഫൂഫ് ഏരിയാ സാമൂഹ്യക്ഷേമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മറ്റു കാര്യങ്ങള്‍ പുരോഗമിക്കുന്നു.









0 comments