ബോബന്‍ മാത്യുവിനും റഫീഖ് ചാലിയത്തിനും കേളി യാത്രയയപ്പ് നല്‍കി

അല്‍ഫനാര്‍ > പ്രവാസജീവിതത്തിന് വിട നല്‍കി നാട്ടില്‍ പോകുന്ന കേളി അല്‍ഫനാര്‍ യൂണിറ്റ് പ്രസിഡന്റ് ബോബന്‍ മാത്യുവിനും, യൂണിറ്റ് അംഗം ജിനു മാത്യുവിനും കേളി അല്‍ഫനാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
ജോഷി കടലുണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി ലജീഷ് നരിക്കോട് സ്വാഗതം പറഞ്ഞു. കേളി കേന്ദ്രകമ്മറ്റി അംഗം സുരേഷ് കണ്ണപുരം, അസീസിയ ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ഹസന്‍ പുന്നയൂര്‍, അസീസിയ ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, അസീസിയ ഏരിയ രക്ഷാധികാരി കമ്മറ്റി അംഗം കുഞ്ഞലവി, ഏരിയ ജോയിന്റ് ട്രഷറര്‍ സുഭാഷ്, അനീസ്, ചാക്കോ, ഷിബു, രതീഷ്, പ്രദീപ്, രാജീവ്, രവിചന്ദ്രന്‍, ശരണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ബോബന്‍ മാത്യുവിന് അസീസിയ ഏരിയ സെക്രട്ടറി റഫീഖ് ചാലിയവും, ജിനുവിന് യൂണിറ്റ് സെക്രട്ടറി ലജീഷ് നരിക്കോടും ഉപഹാരങ്ങള്‍ നല്‍കി. ബോബനും, ജിനുവും നന്ദി പറഞ്ഞു.









0 comments