മലയാളി വ്യവസായിയെ കുവൈറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി > കുവൈറ്റില്‍ 34 കാരനായ മലയാളി വ്യവസായിയെ താമസിക്കുന്ന കെട്ടിടത്തിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി വിഷ്ണു ഗോവിന്ദ് ആണ് മരിച്ചത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലം കുണ്ടറ കാഞ്ഞിരംകോട് ആനന്ദവിലാസം ഗോവിന്ദപിള്ളയുടെ മകനാണ്. ഫര്‍വാനിയയില്‍ ഐന ഇന്‍റര്‍നാഷണല്‍ എന്ന കമ്പനി നടത്തിവരുകയായിരുന്നു. ഫിലിപ്പീന്‍ സ്വദേശിനി ഐനയാണ് ഭാര്യ. 2 മക്കളുണ്ട്.









0 comments