കല കുവൈറ്റ് സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി > നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. 'സമകാലിക ഇന്ത്യ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ലേഖന മത്സരത്തില്‍ ഇസ്മായില്‍ വള്ളിയോത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കി. രാജലക്ഷ്മി ഷൈമേഷ് രണ്ടാം സ്ഥാനവും, ജോബി ബേബി മൂന്നാം സ്ഥാനവും നേടി.
കവിതാ രചനാ മത്സരത്തില്‍ 'ശോണാഴി' എന്ന കവിതയിലൂടെ ലിപി പ്രസീത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍, 'കാകന്‍' എന്ന കവിതയിലൂടെ മോളി കുന്നന്‍ രണ്ടാം സ്ഥാനവും, 'നിഷാദം' എന്ന കവിതയിലൂടെ ധന്യ മോഹന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കഥാ രചനാ മത്സരത്തില്‍ 'ഇടങ്ങള്‍' എന്ന ചെറുകഥ എഴുതിയ ആസഫ് അലി അഹമ്മദ് ഒന്നാം സ്ഥാനം നേടി. 'ഉഷ്ണക്കാറ്റ്' എന്ന കഥയെഴുതിയ രാഖിയ മേനോന്‍ രണ്ടാം സ്ഥാനവും, 'പേറേണ്ടവര്‍' എന്ന കഥക്ക് ഷിഹാബ് പൂക്കാട് മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ മെയ് 11ന് നടക്കുന്ന കല കുവൈറ്റ് മെഗാ സാംസ്‌കാരിക പരിപാടി 'തരംഗം 2018'ല്‍ വെച്ച് സമ്മാനിക്കും.









0 comments