എ വി വര്‍ഗീസിന് കേളി യാത്രയയപ്പ് നല്‍കി

റിയാദ് > പതിനാല് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന എ വി വര്‍ഗീസിന് കേളി കലാസാംസ്‌കാരികവേദി സനയ ഏരിയാ സെന്‍ട്രല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.
കേളിയുടെ ആദ്യകാല മെബര്‍ കൂടിയായ വര്‍ഗീസ് എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശിയാണ്. റിയാദ് ഫര്‍ണിച്ചര്‍ കമ്പനിയില്‍ ടൂള്‍റൂം മെഷിനിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു.
തോമസ് എബ്രഹാം അധ്യക്ഷനെ ക്ഷണിച്ചു കൊണ്ടാരംഭിച്ച യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് ആക്ടിംഗ് പ്രസിഡണ്ട് ഇ കെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹനന്‍ സ്വാഗതം പറഞ്ഞു. കേളി പ്രസിഡണ്ട് ദയാനന്ദന്‍ ഹരിപ്പാട്, കേന്ദ്ര ആക്ടിംഗ് സെക്രട്ടറി ഷമീര്‍,്യൂസനയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ നാരായണന്‍ കയ്യൂര്‍, ഏരിയാ സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡണ്ട് പുരുഷോത്തമന്‍, ട്രഷറര്‍ വര്‍ഗീസ്, വൈസ് പ്രസിഡണ്ട് ഫൈസല്‍ മടവൂര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ ബേബികുട്ടി, അബ്ബാസ്, കരുണാകരന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി മോഹനന്‍ സമ്മാനിച്ചു, യാത്രയയപ്പിന് വര്‍ഗീസ് നന്ദി പറഞ്ഞു. ഏരിയയില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ ചടങ്ങില്‍ സന്നിഹിതരായി.







0 comments