മെയ്ദിനത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

മനാമ > മെയ്ദിന ആഘോഷത്തിന്റെ ഭാഗമായി ബഹ്റൈന്‍ കേരളീയ സമാജം വിവിധ വ്യവസായ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പണിയെടുക്കുന്നവര്‍ക്കായി കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. മെയ് 1 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ബഹ്റൈന്‍ കേരളീയ സമാജത്തലാണ് മത്സരങ്ങള്‍.
മലയാളം, ഹിന്ദി ചലച്ചിത്രഗാനം, മലയാളം നാടന്‍പാട്ട്, മോണോ ആക്റ്റ്, മിമിക്രി,പഞ്ചഗുസ്‌തി എന്നീവ്യക്തിഗത ഇനങ്ങളിലും, ഗ്രൂപ്പ് ഇനങ്ങളില്‍ സമൂഹഗാനം, വടംവലി, കബഡി എന്നിവയിലുമാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് ട്രോഫിയും ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്കും അപേക്ഷാഫാറത്തിനും സമാജം ഓഫീസുമായൊ 17251878 മെയ്ദിനാഘോഷകമ്മിറ്റി കണ്‍വീനര്‍ റഫീക് അബ്ദുള്ളയുമായൊ 38384504 മനോഹരന്‍ പാവറട്ടിയുമായൊ 39848091 രാജേഷ്‌കോടോത്തുമായൊ 33890941 ബന്ധപ്പെടണം.









0 comments