കേളി കലാസാംസ്‌കാരിക വേദി ദവാദ്മി ഏരിയ സാക്ഷരത പഠന ക്ലാസ് സംഘടിപ്പിച്ചു

ദവാദ്മി > കേളി കലാസാംസ്‌കാരിക വേദി ദവാദ്മി ഏരിയയുടെ ആഭിമുഖ്യത്തില്‍ എന്റെ മലയാളം സാക്ഷരത പഠന ക്ലാസ് സംഘടിപ്പിച്ചു. കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ സാക്ഷരത മിഷന്റെ സഹകരണത്തോടെ കേളികുകുടുംബ വേദിയുടെ നേതൃത്വത്തില്‍ നടന്ന സാക്ഷരത തുടര്‍പഠന ക്ലാസിന്റെ ഭാഗമായാണ ദവാദ്മി ഏരിയയയിലും പഠന ക്ലാസിന് തുടക്കംകുറിച്ചത്.
ഏരിയ മുഖ്യരക്ഷാധികാരി റഷീദ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേളി കേന്ദ്ര കമ്മിറ്റി അംഗം പ്രഭാകരന്‍ പരിപാടി ഉദ്ഘടനം ചെയ്തു. തുടര്‍ന്ന് കേളികുകുടുംബ വേദി സെക്രട്ടറി സീബ അനിരുദ്ധന്‍, ഏരിയ പ്രസിഡന്റ് അനില്‍ ഫിലിപ്പ്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം പ്രകാശന്‍ പയ്യന്നൂര്‍, ഏരിയ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ സുലൈമാന്‍ ചേലക്കര, ഏരിയ കായികവിഭാഗം കണ്‍വീനര്‍ മുജീബ് എന്നിവര്‍ സംസാരിച്ചു ഏരിയ ട്രഷര്‍ സന്തോഷ് അധ്യക്ഷനെ ക്ഷണിച്ചു കൊണ്ടാരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ ഏരിയസെക്രട്ടറി ഷാജിപ്ലാവിളയില്‍ സ്വാഗതം പറഞ്ഞു.
കുകുടുംബ വേദി സെക്രട്ടറി സീബ അനിരുദ്ധന്‍ ക്ലാസെടുത്തു, ഏരിയയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും 60ഓളം പേര്‍ ക്ലാസ്സില്‍ പങ്കെടുത്തു.







0 comments