നാട്ടിൽ പോകാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രവാസി കുവൈറ്റിൽ മരിച്ചു

കുവൈത് സിറ്റി > 40 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക് പോകാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രവാസി മരണമടഞ്ഞു. കുവൈറ്റ് സാൽമിയ ഇന്ത്യൻ ജൂനിയർ സ്കൂളിന് സമീപത്തു ഷംസീറ ഹോട്ടൽ നടത്തി വരികയായിരുന്ന കണ്ണൂർ മയ്യിൽ സ്വദേശി എം പി അബ്ദുൽ ഹമീദാണ് ഇന്ന് ഉച്ചക്ക് മരിച്ചത്. ഭാര്യ: ഫാത്തിമ മക്കൾ: ഷംസീറ, ഷംസാദ്
ഇന്നു വൈകുനേരം ഏഴു മണിക് നാട്ടിലേക് പോകാനിരിക്കുകയായിരുന്നു ഹമീദും കുടുംബവും. ഇന്നലെ ജുമുഅ നമസ്കാരം കഴിഞ്ഞു മുറിയിൽ തിരികെയെത്തിയ ഭാര്യ ഫാത്തിമ അബ്ദുൽ ഹമീദ് കുഴഞ്ഞു വീണു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ഫർവ്വാനിയ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഹമീദ് മരിച്ചു കിടക്കുന്ന കാഴ്‌ച കണ്ട് ബോധ രഹിതയായ ഭാര്യ ഫാത്തിമയെ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ഹമീദ് മരിച്ചു കിടക്കുന്ന കാഴ്‌ച കണ്ട് ബോധ രഹിതയായ ഭാര്യ ഫാത്തിമയെ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.









0 comments