Deshabhimani

ബഹ്‌റൈനിലെ സീറോ മലബാർ സൊസൈറ്റിക്ക് പുതിയ നേതൃത്വം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 06, 2018, 06:59 AM | 0 min read

മനാമ > ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ സീറോ മലബാർ സൊസൈറ്റിയുടെ പുതിയ ഭരണസമിതിയെ സിംസ് ആസ്ഥാനത്ത് ചേർന്ന ജനറൽ ബോഡി തെരെഞ്ഞെടുത്തു. 2018 19 പ്രവർത്തനവർഷത്തെ പരിപാടികൾക്ക് നേതൃത്വം നൽകാൻ പോൾ ഉറുവത്തിനെ പ്രസിഡന്റായും ജോയ് തരിയത്തിനെ ജനറൽ സെക്രട്ടറിയായും തെരെഞ്ഞെടുത്തു.  

ചാൾസ് ആലൂക്ക (വൈസ് പ്രസിഡൻറ്റ്), ജോയ് മഠത്തുംപടി(അസി. സെക്രട്ടറി), ജീവൻ ചാക്കോ (ട്രഷറർ), ജേക്കബ് വാഴപ്പിള്ളി (അസി. ട്രഷറർ), മോൻസി മാത്യു(മെമ്പർഷിപ് സെക്രട്ടറി), റൂസോ ജോസഫ്(സ്പോർട്‌സ്‌ സെക്രട്ടറി), സജു സ്റ്റീഫൻ (ഐ ടി സെക്രട്ടറി), ബിനോയ് ജോസഫ് (എന്റർടൈൻമെന്റ്‌ സെക്രട്ടറി), ഷിനോയ് പുളിക്കൽ (ഇന്റേണൽ ഓഡിറ്റർ) എന്നിവരാണ്‌ മറ്റു ഭാരവാഹികൾ.

ആക്ടിങ് പ്രസിഡൻറ്റ് ജോസഫ് പി റ്റി അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗ്ഗീസ് വാർഷിക റിപ്പോർട്ടും, ട്രെഷറർ ബിജു പാറക്കൽ കഴിഞ്ഞ വർഷത്തെ വരവ്‐ചെലവ് കണക്കുകളും അവതരിപ്പിച്ചു. കോർ ഗ്രൂപ്പ് വൈസ് ചെയർമാൻ റാഫി സി ആൻറ്റണി തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഫ്രാൻസിസ് കൈതാരത്ത്, സേവി മാത്തുണ്ണി, സാനി പോൾ, ബിജു ജോസഫ്, ജോബ് സി ആന്റണി തുടങ്ങിയവർ കഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചും, പുതിയ സമിതിക്ക് ആശംസകൾ നേർന്നും സംസാരിച്ചു.

കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞ ആക്‌ടിങ് പ്രസിഡന്റ്‌ പി റ്റി ജോസഫും  സെക്രട്ടറി നെൽസൺ വർഗ്ഗീസും പുതിയ ഭരണസമിതിക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു. നിലവിലുള്ള ഭരണസമിതിയുടെ വാർഷികം ഏപ്രിൽ 12ന് സിംസ് ഗുഡ്‌വിൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home