ഗാസയിൽ നിന്ന് 57 രോഗികളെ എയർലിഫ്റ്റ് ചെയ്തു

ദുബായ് : ഗാസയിൽ നിന്നുള്ള 57 രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും യുഎഇ എയർലിഫ്റ്റ് ചെയ്തു. ഒക്ടോബർ 2023 മുതൽ "ഓപ്പറേഷൻ ചിവാലറസ് നൈറ്റ്–3" പദ്ധതിയുടെ ഭാഗമായി യുഎഇ ഇതുവരെ രക്ഷപ്പെടുത്തിയവരുടെ എണ്ണം 3,000 ആയി.
ഇസ്രയേലിലെ റമോൺ വിമാനത്താവളത്തിലൂടെയും കരാം അബൂ സലേം ബോർഡർ വഴിയും നടത്തിയതാണ് ഏറ്റവും പുതിയ ദൗത്യം. യുഎഇ ഇന്റർനാഷണൽ എയ്ഡ് ഏജൻസി നടത്തുന്ന 29-ാമത് മെഡിക്കൽ ഇവാക്വേഷനാണിത്. ഈജിപ്ത് തീരത്ത് പ്രവർത്തിക്കുന്ന ഫ്ലോട്ടിംഗ് ആശുപത്രിയിലൂടെയും ഗാസയുടെ തെക്കൻ ഭാഗത്തെ ഫീൽഡ് ആശുപത്രിയിലൂടെയും യുഎഇ പ്രതിദിനം നൂറുകണക്കിന് രോഗികൾക്ക് ചികിത്സാ സേവനം നൽകുന്നുണ്ട്.









0 comments