25-ാമത് ജിമ്മി ജോർജ്ജ് സ്മാരക വോളിബോൾ ടൂർണമെന്റ് നാളെ മുതൽ

jimmy george volly.

25-ാമത് ജിമ്മി സ്മാരക വോളിബോൾ ടൂർണമെന്റിന്റെ ജേഴ്‌സി ബുർജീൽ ഹോൾഡിങ്ങ് റീജണൽ ഡയറക്ടർ നരേന്ദ്ര പ്രകാശനം ചെയ്യുന്നു.

avatar
സഫറുള്ള പാലപ്പെട്ടി

Published on Jun 24, 2025, 03:12 PM | 2 min read

അബുദാബി: 25-ാമത് ജിമ്മി ജോർജ്ജ് സ്മാരക വോളിബോൾ ടൂർണമെന്റ് നാളെ ആരംഭിക്കും. ഇന്ത്യൻ വോളിബോളിന്റെ രോമാഞ്ചമായി ഗൾഫ് നാടുകളിലും മറ്റു വിദേശരാജ്യങ്ങളിലും ഒരുപോലെ കേരളത്തിന്റെ യശസുയർത്തിയ രാജ്യാന്തര വോളിബോൾ താരവും അർജുന അവാർഡ് ജേതാവുമായ ജിമ്മി ജോർജ്ജിന്റെ സ്മരണാർഥം അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖത്തിൽ സംഘടിപ്പിച്ചു വരുന്ന വോളിബോൾ ടൂർണമെന്റാണിത്. അബുദാബി സ്പോർട്സ് ഹബ്ബിൽ 29 വരെ നീണ്ടുനിൽക്കുന്ന ടൂർണ്ണമെന്റ് രാത്രി 8 മണി മുതൽ 12 മണിവരെയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


യുഎഇ തലസ്ഥാനമായ അബുദാബിയിൽ യുഎഇ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞ 53 വർഷമായി പ്രവർത്തിക്കുന്ന യുഎഇ ഗവൺമെന്റ് അംഗീകൃത സംഘടനയാണ് കേരള സോഷ്യൽ സെന്റർ. മലയാളി പൊതു സമൂഹത്തിന്റെയും അംഗങ്ങളുടെയും കലാ, സാഹിത്യ, കായിക, സാംസ്കാരിക, സാമൂഹ്യ, വിദ്യഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സംഘടന സജീവമാണ്.


കേരള സോഷ്യൽ സെന്റർ അബുദാബിയും ലൈഫ് ലൈൻ ഹോസ്പിറ്റൽ അബുദാബിയും അബുദാബി സ്പോർട്സ് കൗൺസിലും സംയുക്തമായി നടത്തുന്ന ജിമ്മി ജോർജ് മെമ്മോറിയൽ ഇന്റർനാഷണൽ വോളിബാൾ ടൂർണമെന്റിന്റെ സിൽവർ ജൂബിലി എഡിഷനാണ് ഇത്തവണ നടക്കുന്നത്.

യുഎഇ, ഇന്ത്യ, ഈജിപ്ത്, ലെബനോൺ ശ്രീലങ്ക തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലെ ദേശീയ അന്തർദേശീയ കായിക താരങ്ങൾ അണിനിരക്കുന്ന ടൂർണ്ണമെന്റിൽ എൽഎൽഎച്ച് ഹോസ്പിറ്റൽ, ഒൺലി ഫ്രഷ്, വേദ ആയുർവേദിക്, യുഎഇ നാഷണൽ ടീം, റഹ്മത്ത് ഗ്രൂപ്പ് ഓഫ് ആയുർ കെയർ, ഓൾ സ്റ്റാർ യുഎഇ എന്നീ 6 ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്.


ഒരു ലക്ഷം ദിർഹം (ഏകദേശം ഇരുപത്തിമൂന്നര ലക്ഷം ഇന്ത്യൻ രൂപ) വരുന്ന സമ്മാന തുകയാണ് വിജയികൾക്ക് ലഭിക്കുന്നത്. ഒന്നാം സമ്മാനമായി എൽഎൽഎച്ച് ഹോസ്പിറ്റൽ നൽകുന്ന എവർ റോളിങ്ങ് ട്രോഫിയോടൊപ്പം 50,000 ദിർഹവും, രണ്ടാം സ്ഥാനക്കാർക്ക് അയൂബ് മാസ്റ്റർ മെമ്മോറിയൽ ട്രോഫി യോടൊപ്പം 30,000 ദിർഹവും, മികച്ച കളിക്കാരൻ, മികച്ച ഒഫെൻഡർ, മികച്ച ബ്ലോക്കർ, മികച്ച സ്റ്റെർ, മികച്ച ലിബ്റോ, മികച്ച പ്രോമിസിംഗ് പ്ലയെർ തുടങ്ങിയുള്ള വ്യക്തിഗത ചമ്പ്യാൻ ഷിപ്പിനുള്ള സമ്മാനങ്ങളും നൽകും. ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിൽ ബെസ്ററ് ഓഫ് ഫൈവ് പോയിന്റ് നിലയിൽ നടക്കുന്ന ടൂർണ്ണമെന്റിൽ സെമി ഫൈനൽ അടക്കം രണ്ടു മത്സരങ്ങളാണ് ഓരോ ദിവസവും നടക്കുക. ടൂർണമെന്റിന്റെ ജേഴ്‌സി വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. ‌


കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി, ടൂർണമെന്റ് കൺവീനർ സലിം ചിറക്കൽ, ബുർജീൽ ഹോൾഡിങ്ങ് റീജണൽ ഡയറക്ടർ നരേന്ദ്ര, ബിസിനസ് ഡവലപ്മെന്റ് ഡയറക്ടർ കൃഷ്ണകാന്ത്, വേദ ആയുർവേദ ബിസിനസ് ഡെവലപ്പ് മെന്റ് മാനേജിങ്ങ് ഡയറക്ടർ റിജേഷ് കല്ലുമാടത്തിൽ വെള്ളുവ, കേരാജ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസുഫ്, ട്രഷറർ വിനോദ് പട്ടം, കായിക വിഭാഗം സെക്രട്ടറി മുഹമ്മദലി കല്ലുറുമ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.






deshabhimani section

Related News

View More
0 comments
Sort by

Home