മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ റാസൽഖൈമ ഭരണാധികാരി പങ്കെടുത്തു

ദുബായ് : പോപ്പ് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങിൽ യുഎഇ രാഷ്‌ട്രപതി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പങ്കെടുത്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നിരവധി രാഷ്ട്രത്തലവന്മാരുടെയും നേതാക്കളുടെയും ലോക പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
സമാധാനം, സഹവർത്തിത്വം, സാംസ്കാരിക സംവാദം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ലിയോ പാപ്പ വിജയിക്കട്ടെ എന്ന് ഷെയ്ഖ് സൗദ് ആശംസിച്ചു. ആഗോളതലത്തിൽ സമാധാനം, സഹവർത്തിത്വം, സഹിഷ്ണുത എന്നിവ ഏകീകരിക്കുന്നതിന് പോപ്പ് ലിയോയോടൊപ്പം പ്രവർത്തിക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു 2019 ൽ അബുദാബിയിൽ അൽ-അസ്ഹറിന്റെ ഗ്രാൻഡ് ഇമാം പ്രൊഫസർ ഡോ. അഹമ്മദ് അൽ-തായ്ബും പരേതനായ ഫ്രാൻസിസ് മാർപ്പാപ്പയും ഒപ്പുവച്ച മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയിലൂടെ മതങ്ങൾക്കിടയിൽ സഹിഷ്ണുത, സമാധാനം, സംഭാഷണം എന്നീ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.







0 comments