ഉംറ വിസയ്ക്ക് ഹോട്ടൽ ബുക്കിങ് നിർബന്ധം

റിയാദ്/ ജിദ്ദ :പുതിയ സീസണിലേക്കുള്ള എല്ലാ ഉംറ വിസ അപേക്ഷകർക്കും ഹോട്ടൽ ബുക്കിങ്ങുകൾ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. വിസ ലഭിക്കാൻ താമസ സൗകര്യത്തിന്റെ രേഖ നുസുക് മസാർ വഴി ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ വ്യക്തമാക്കി. കാലതാമസമോ അപൂർണമായ അപേക്ഷയോ വിസ തടയാനോ പിഴ ലഭിക്കാനോ കാരണമായേക്കാം. സേവന നിലവാരം മെച്ചപ്പെടുത്താനും തീർഥാടകർക്ക് അനായാസം കർമം നിർവഹിക്കാനും തട്ടിപ്പും അമിത ബുക്കിങ്ങും തടയാനും ലക്ഷ്യമിട്ടാണ് നടപടി. നിയമപ്രകാരം കമ്പനി, സ്ഥാപനം, അംഗീകൃത വിദേശ ഏജന്റുമാർ എന്നിവരുൾപ്പെടെ എല്ലാ ഉംറ സേവന ദാതാക്കളും ടൂറിസം മന്ത്രാലയം നൽകിയ ലൈസൻസുള്ള ഹോട്ടലിൽ മാത്രമേ താമസ സൗകര്യം ബുക്ക് ചെയ്യാവൂ എന്നും ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി.









0 comments