ചടയൻ ഗോവിന്ദന് സ്‌മരണാഞ്ജലി

ചടയൻ ഗോവിന്ദൻ അനുസ്മരണ ദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് പതാക ഉയർത്തുന്നു
കൊച്ചി/കണ്ണൂർ
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന് നാടിന്റെ സ്മരണാഞ്‌ജലി. 27 –ാം ചരമവാർഷികദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തും ജന്മനാടായ കമ്പിലും അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പതാക ഉയർത്തി.
ചൊവ്വാഴ്‌ച രാവിലെ പയ്യാമ്പലം സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയിൽ നേതാക്കളും പ്രവർത്തകരും ചടയന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ അനുസ്മരണപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അധ്യക്ഷനായി. കമ്പിലിൽ വൈകിട്ട് നടന്ന അനുസ്‌മരണ പൊതുയോഗം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്‌ഘാടനം ചെയ്‌തു.
എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിൽ സെക്രട്ടറി എസ് സതീഷ് പതാക ഉയർത്തി. പൂണിത്തുറയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ പതാക ഉയർത്തി. ഉദയംപേരൂർ സൗത്തിൽ എം ആർ വിദ്യാധരൻ മന്ദിരത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു പതാക ഉയർത്തി. ദേശാഭിമാനി കൊച്ചി യൂണിറ്റിൽ മാനേജർ പ്രദീപ് മോഹൻ പതാക ഉയർത്തി.









0 comments