മിന്നൽ: സ്‌പെയ്‌സ് എക്സ് റോക്കറ്റ് വിക്ഷേപണം നാളേക്ക് മാറ്റി

വാഷിങ്‌ടൺ
നാസയുടെ രണ്ട് ബഹിരാകാശയാത്രികരുമായി ബുധനാഴ്ച ഭ്രമണപഥത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പെയ്‌സ് എക്സ് റോക്കറ്റിന്റെ വിക്ഷേപണം കൗണ്ട്‌ഡൗണിന് 17 മിനിറ്റുമുമ്പ് മാറ്റിവച്ചു. ഇടിമിന്നലും കൊള്ളിയാനും ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വിക്ഷേപണം മാറ്റിവച്ചത്. വിക്ഷേപണത്തിന് മിനിറ്റുകൾക്കുമുമ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ടായി. തുടർന്ന്, വിക്ഷേപണം ശനിയാഴ്ചത്തേക്ക് മാറ്റി.
ഒരു പതിറ്റാണ്ടോളം കാലത്തിനിടെ അമേരിക്കൻ മണ്ണിൽ നിന്ന് യാത്രികരുമായി ആദ്യ വിക്ഷേപണം കാണാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും എത്തിയിരുന്നു. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പെയ്‌സ് എക്സാണ് റോക്കറ്റ് നിർമിച്ചത്.









0 comments