ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം
കപ്പുയര്‍ത്തി അമരവിള കാരുണ്യ സ്പെഷ്യല്‍ സ്കൂള്‍

ചാറ്റൽ മഴയിൽ അധ്യാപികയുടെ ഷാൾ മറയാക്കി മത്സരത്തിൽ പങ്കെടുക്കാൻ പോകുന്ന കുട്ടി
തിരുവനന്തപുരം
ആര്‍ത്തുപെയ്യുന്ന മഴപോലും അറിയാതെ ഡാന്‍സിന്റെ തിരക്കിലായിരുന്നു അവര്‍. അമരവിള കാരുണ്യ സ്പെഷ്യല്‍ സ്കൂളിലെ സംഘനൃത്തം ടീം. ചുവപ്പും വെള്ളയും വസ്ത്രം അണിഞ്ഞിരുന്ന ഏഴുപേര്‍. കാഴ്ചയില്‍ പെണ്‍കുട്ടികളെന്ന് തോന്നിക്കുമെങ്കിലും അഞ്ചുപേരും ആണ്‍കുട്ടികളായിരുന്നു. പുറത്തുപെയ്ത മഴയേക്കാൾ ആവേശത്തിൽ ചുവടുവച്ച് എ ഗ്രേഡും നേടി. ഇതിനൊപ്പം റവന്യു ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലെ എവറോളിങ് കിരീടവും അമരവിള സ്കൂള്‍ സ്വന്തമാക്കി. അജീഷ്, അബിൻ, അതുൽകൃഷ്ണ, ദിസ്ത്യ, ചിക്കു ജോൺ, അഭിഷേക്, ബിനീഷ് എന്നിവരായിരുന്നു സംഘനൃത്തത്തിലെ താരങ്ങള്‍. 45 പോയിന്റോടെ അമരവിള കാരുണ്യ റസിഡൻഷ്യൽ സ്പെഷ്യല്‍ സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 38 പോയിന്റോടെ മണ്ണന്തല മരിയൻ പ്ലേ ഹോം ഓവറോൾ രണ്ടാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ 41 പോയിന്റോടെ മണ്ണന്തല മര്യൻ പ്ലേ ഹോം ഒന്നും 39 പോയിന്റോടെ അമരവിള കാരുണ്യ റസിഡൻഷ്യൽ സ്‌കൂൾ ഓവറോൾ രണ്ടാം സ്ഥാനവും നേടി. എസ്എംവി ഗവ. മോഡൽ സ്കൂളിൽ നടന്ന കലോത്സവം സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്‌സൺ അഡ്വ. എം വി ജയാഡാളി ഉദ്ഘാടനം ചെയ്തു. എച്ച്എസ്എസ് പ്രിൻസിപ്പൽ കൽപ്പനചന്ദ്രൻ അധ്യക്ഷനായി. ഹയർ സെക്കൻഡറി ആർഡിഡി എസ് അജിത, തിരുവനന്തപുരം നോർത്ത് എഇഒ എസ് ലീനാദേവി, എസ്എംവിഎച്ച്എസ്എസ് വൈസ് പ്രിൻസിപ്പൽ ആര്‍ ലത എന്നിവര്‍ സംസാരിച്ചു.









0 comments