നാടിന്റെ വികസനത്തിന്‌ അൻവർ അലി

anwar ali
avatar
എം പി നിത്യൻ

Published on Nov 19, 2025, 01:45 AM | 1 min read


ആലുവ

കീഴ്മാടിന്റെ വികസനസ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനെത്തിയ എൽഡിഎഫ് സ്ഥാനാർഥി കെ എം അൻവർഅലിക്ക് വോട്ടർമാരുടെ സ്നേഹനിർഭരമായ വരവേൽപ്. ജില്ലാ പഞ്ചായത്ത്‌ കറുകുറ്റി ഡിവിഷനിൽ മത്സരിക്കുന്ന അൻവർഅലി, അഞ്ചുവർഷം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എന്ന നിലയിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ ഓർമപ്പെടുത്തിയാണ് വോട്ടർമാരെ സമീപിക്കുന്നത്.


ചൊവ്വാഴ്ച നാലാംമൈൽ, ചുണങ്ങംവേലി, സൊസൈറ്റിപ്പടി, എസ്എൻ ഗിരി, റേഷൻകട, കുട്ടമശേരി എന്നിവിടങ്ങളിൽ വോട്ടർമാരെയും സ്ഥാപനങ്ങളും കടകളും സന്ദർശിച്ചു. വാഴക്കുളം പഞ്ചായത്തിലെ കുന്നത്തുകര, മനയ്ക്കമൂല എസ്‌സി ഉന്നതികൾ സന്ദർശിച്ച് എൽഡിഎഫ് സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച്‌ സംസാരിച്ചു. മാറമ്പിള്ളി സാമൂഹികാരോഗ്യകേന്ദ്രം, മാവിൻചുവട്, മുടിക്കൽ ഡിപ്പോ, മൗലൂദുപുരം, പള്ളിക്കവല, നെടുംതോട് തുടങ്ങിയയിടങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ, കച്ചവടക്കാർ, സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലയിലുള്ളവരോട് വോട്ടുതേടി.


സംവിധായകനും ഇടതുപക്ഷനേതാവുമായ മമ്മി സെഞ്ച്വറിയെയും സന്ദർശിച്ചു. വാഴക്കുളം ബ്ലോക്കിലെ എരുമത്തല, കുട്ടമശേരി, കീഴ്മാട്, മാറമ്പിള്ളി, മുടിക്കൽ, സൗത്ത് വാഴക്കുളം എന്നീ ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് കീഴ്മാട് ജില്ലാപഞ്ചായത്ത് ഡിവിഷൻ.



deshabhimani section

Related News

View More
0 comments
Sort by

Home