ചെറായിയെ നയിക്കാൻ നിബിൻ

പി കെ രവീന്ദ്രൻ
Published on Nov 19, 2025, 01:44 AM | 1 min read
വൈപ്പിൻ
കുഴിപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ നടത്തിയ വികസനപ്രവർത്തനങ്ങളുടെ കരുത്തിലാണ് കെ എസ് നിബിൻ ജില്ലാപഞ്ചായത്തിലേക്ക് വോട്ടുതേടുന്നത്. ചെറായി ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന നിബിനെ വലിയ ആവേശത്തോടെയാണ് വോട്ടർമാർ സ്വീകരിക്കുന്നത്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന നിബിൻ, തൊഴിലാളി സംഘടന പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്.
കുഴുപ്പിള്ളി പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ നടത്തിയ പ്രവർത്തനം ഇൗ മേഖലയിൽ പഞ്ചായത്തിനെ ജില്ലയിൽ രണ്ടാംസ്ഥാനത്തെത്തിച്ചു. തൊഴിലാളി കേന്ദ്രങ്ങളായ മുനന്പത്തെ രണ്ട് പ്രധാന ഹാർബറുകളിലെത്തി നിബിൻ തൊഴിലാളികളെ കണ്ടു. ഓട്ടോസ്‌റ്റാൻഡുകളിലെത്തി സഹപ്രവർത്തകരെ കണ്ട് സൗഹൃദം പങ്കിട്ടു, പിന്തുണ തേടി.
പള്ളിപ്പുറം, എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകളിൽ പ്രധാന കേന്ദ്രങ്ങളും കടകളും സ്ഥാപനങ്ങളും സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് വാർഡ് കൺവൻഷനുകളിലും പങ്കെടുത്തു. പള്ളിപ്പുറം, കുഴുപ്പിള്ളി പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും എടവനക്കാട് പഞ്ചായത്തിലെ അഞ്ചുവാർഡുകളും ചേർന്നതാണ് ചെറായി ഡിവിഷൻ.









0 comments