സർജിക്കൽ ബ്ലോക്ക് @204.98 കോടി

കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ സർജിക്കൽ ബ്ലോക്ക്
കോട്ടയം
കഴിഞ്ഞ പത്ത് വർഷത്തോളം മെഡിക്കൽ കോളേജിൽ നടന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം. സർജിക്കൽ ബ്ലോക്ക്, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, കാർഡിയോളജി ബ്ലോക്ക് എന്നിവ പ്രധാനപ്പെട്ടവ. 204.98 കോടി ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ സർജിക്കൽ ബ്ലോക്ക് ആശുപത്രിയുടെ മുഖച്ഛായ മാറ്റി. എട്ടുനിലകളിലായി 526 കിടക്കകൾ, 18 ഓപറേഷൻ തിയറ്ററുകൾ, 44 ഐസിയു കിടക്കകൾ, 12 ഐസോലേഷൻ ബെഡുകൾ എന്നിവ സജ്ജമാക്കി. സിടി സ്‌കാൻ, എംആർഐ, എക്‌സ്‌റേ യൂണിറ്റ്, എക്‌സ്‌റേ ഫ്ലുറോസ്‌കോപ്പി തുടങ്ങിയ ആധുനിക സംവിധാനങ്ങൾക്കായി 115 കോടി രൂപയാണ് ചെലവാക്കിയത്.









0 comments