പുര സ്ത്രീരത്ന പുരസ്കാരം ടിഫാനി ബ്രാറിന്

ടിഫാനി ബ്രാറി
തിരുവനന്തപുരം
സാമൂഹ്യ പ്രവർത്തകയും പുര വനിതാവേദി സ്ഥാപകയും ആയിരുന്ന ആർ ജനീഭായിയുടെ സ്മരണാർഥം പൂജപ്പുര ഉണ്ണിനഗർ റസിഡന്റ്സ് അസോസിയേഷൻ (പുര) ഏർപ്പെടുത്തിയ സ്ത്രീരത്ന പുരസ്കാരത്തിന് ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപക ടിഫാനി ബ്രാറിനെ തെരഞ്ഞെടുത്തു. കാഴ്ച പരിമിതിയുണ്ടായിട്ടും സാമൂഹ്യ ഉന്നമനത്തിനായുള്ള പ്രതിബദ്ധതയും സേവനമനോഭാവവും പരിഗണിച്ചാണ് പുരസ്കാരമെന്ന് പുര പ്രസിഡന്റ് അഡ്വ. കെ വിശ്വംഭരനും സെക്രട്ടറി വി എസ് അനിൽ പ്രസാദും അറിയിച്ചു. 23ന് രാവിലെ അസോസിയേഷൻ ഹാളിൽവച്ച് പ്രൊഫ. ടി ജി ഉഷ പുരസ്കാരം സമ്മാനിക്കും.








0 comments