print edition നെഞ്ചുലഞ്ഞ നാടിന്റെ ഉയിർപ്പാത

സെമി എലവേറ്റഡ് ഹെെവേയായി ഉയർത്തിയ ആലപ്പുഴ– ചങ്ങനാശേരി റോഡ് ഫോട്ടോ: കെ എസ് ആനന്ദ്
നെബിൻ കെ ആസാദ്
Published on Nov 19, 2025, 02:48 AM | 1 min read
ആലപ്പുഴ
2018ലെ മഹാപ്രളയം നെഞ്ചുലച്ച കുട്ടനാടൻ ജനതയുടെ അതിജീവനത്തിന്റെ സാക്ഷ്യപത്രമാണ് പുതിയ ആലപ്പുഴ–ചങ്ങനാശേരി റോഡ് (എസി റോഡ്). സെമി എലിവേറ്റഡ് ഹൈവേ ആയി ഉയർത്തുന്ന എസി റോഡിന്റെ 95 ശതമാനം പ്രവൃത്തിയും പൂർത്തിയായി. ഡിസംബറിൽ നാടിന് സമർപ്പിക്കും.
പ്രളകാലത്ത് ആലപ്പുഴ–ചങ്ങനാശേരി റോഡിനെ ജലം വിഴുങ്ങിയത് രക്ഷാപ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു. പ്രളയം കഴിഞ്ഞിട്ടും ഗതാഗതം സാധാരണഗതിയിലാകാൻ സമയമെടുത്തു. ഇൗ ദുരിതം ആവർത്തിക്കരുതെന്ന സർക്കാരിന്റെ നിർബന്ധമാണ് പ്രളയത്തെ അതിജീവിക്കുന്നതരത്തിൽ റോഡ് ഉയർത്തി മേൽപ്പാലങ്ങളടക്കം നിർമിച്ച് നവീകരിക്കണമെന്ന തീരുമാനമായത്.
മുൻഗണനാ പദ്ധതികളിലൊന്നായി എസി റോഡിനെ സർക്കാർ ഉൾപ്പെടുത്തി. 2020 ഒക്ടോബറിൽ നിർമാണം തുടങ്ങി. അഞ്ചു മേൽപ്പാലം, നാലു വലിയ പാലം, 14 ചെറുപാലം, മൂന്നു കോസ്‌വേ തുടങ്ങിയവ ഉൾപ്പടുന്നതാണ് 24 കി.മീ. സെമി എലിവേറ്റഡ് ഹൈവേ. 649.76 കോടി രൂപയായിരുന്നു പദ്ധതിത്തുക. പള്ളാത്തുരുത്തിപ്പാലത്തിന്റെ പുതുക്കിയ തുകകൂടി ചേർത്ത് 679.76 കോടിയായി. നിർമാണ വസ്‌തുക്കളുടെ വിലയിലെ മാറ്റവും അധിക പണികളും ജിഎസ്‌ടിയും കണക്കിലെടുത്ത് തുക 800 കോടിയായി ഉയർത്തി. ആലപ്പുഴ കളർകോടിൽ തുടങ്ങി കോട്ടയം പെരുന്നയിൽ അവസാനിക്കുന്ന റോഡിന്റെ നിർമാണം ഊരാളുങ്കലിനാണ്.









0 comments