ഔഷധി തൊഴിലാളി തെരഞ്ഞെടുപ്പ് കൺവെൻഷൻ

കുട്ടനെല്ലൂർ
ഔഷധി തൊഴിലാളി തെരഞ്ഞെടുപ്പ് കൺവെൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. എൽഡിഎഫ് ഭരണകാലത്ത് ഔഷധി തൊഴിലാളികൾക്കും ജീവനക്കാർക്കും അനുവദിച്ചു കിട്ടിയ അവകാശങ്ങളും ആനുകൂല്യങ്ങളെ കുറിച്ചും കൺവെൻഷൻ ചർച്ച ചെയ്‌തു. സിഐടിയു ജില്ലാ സെക്രട്ടറി കെ പി പോൾ അധ്യക്ഷനായി. സിപിഐ എം ഒല്ലൂർ ഏരിയ സെക്രട്ടറി എൻ എൻ ദിവാകരൻ, ഔഷധി ലേബഴ്സ് യൂണിയൻ സെക്രട്ടറി കെ വി ജനാർദനൻ, ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എ കെ അജിത്, ലേബേഴ്സ് യൂണിയൻ പ്രസിഡന്റ് സി എസ് അരുൺ കുമാർ എന്നിവർ സംസാരിച്ചു.









0 comments