അശ്വനിയും അഭിനവും നയിക്കും

കാർത്തികപ്പള്ളി
തൃശൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫാസ്‌റ്റ് ഫൈവ് നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ആലപ്പുഴ ജില്ലാ ടീമിനെ തെരഞ്ഞെടുത്തു. ആൺകുട്ടികളുടെ ടീമിനെ മുതുകുളം വിഎച്ച്എസ്എസിലെ ബി അഭിനവ് നയിക്കും. ചെന്നിത്തല മഹാത്മാ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി അശ്വനിയാണ് പെൺകുട്ടികളുടെ ടീം ക്യാപ്റ്റൻ. രണ്ടുപേരും കഴിഞ്ഞവർഷം ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചവരാണ്. ജിതിൻ ജയൻ, അരുൺ ബിജു എന്നിവർ പരിശീലകരും വി വിമൽ ടീം മാനേജരുമാണ്. വേലഞ്ചിറ പുതിയവിള യുപി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിശീലന ക്യാമ്പിൽനിന്നാണ് ടീമിനെ തെരഞ്ഞെടുത്തതെന്ന് ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് പത്തിയൂർ, സെക്രട്ടറി എസ് കെ ജയകുമാർ എന്നിവർ അറിയിച്ചു.








0 comments