ജന
മനസ്സറിഞ്ഞ്‌
 സി എം സാബു

Local Body Election ankamali
avatar
വർഗീസ്‌ പുതുശേരി

Published on Nov 19, 2025, 01:43 AM | 1 min read


അങ്കമാലി

ജില്ലാപഞ്ചായത്ത് കറുകുറ്റി ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി സി എം സാബുവിന്‌ ചിരപരിചയങ്ങൾക്കിടയിലൂടെയുള്ള പതിവുയാത്രപോലെയാണ്‌ വോട്ടഭ്യർഥിച്ചുള്ള പര്യടനങ്ങൾ. 10 വർഷം പാറക്കടവ് സഹകരണ ബാങ്ക് അംഗമായും പ്രസിഡന്റായും പ്രവർത്തിച്ചിരുന്നതിനാൽ നാട്ടിൽ എല്ലാവർക്കും പരിചിതനാണ്‌.


ചൊവ്വാഴ്ച കുന്നുകര, പാറക്കടവ് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലും സ്ഥാപനങ്ങളിലും വോട്ടർമാരെ കണ്ടു. കുന്നുകരയിൽ അയിരൂർ സെന്റ്‌ ആന്റണീസ് പള്ളിയിലും ശാന്തി നിവാസ് കോൺവന്റിലും തുടർന്ന് മൂഴിക്കുളം ആരാധനാമഠത്തിനുകീഴിലെ സെന്റ്‌ മേരീസ് ടെയ്‌ലറിങ് സെന്ററിലും സ്ഥാനാർഥി വോട്ടുതേടി. സീരിയൽ–സിനിമ താരങ്ങളായ രമേശ് കുറുമശേരി, എം കെ കെ പോറ്റി, ഒ കെ ചന്ദ്രശേഖരൻ, പ്രമുഖ കർണാട്ടിക് സംഗീതജ്ഞൻ ഹരികൃഷ്ണൻ മൂഴിക്കുളം തുടങ്ങിയവരെയും കണ്ട്‌ വോട്ടഭ്യർഥിച്ചു. തിങ്കളാഴ്‌ച കുറുമശേരിയിലായിരുന്നു വോട്ടുതേടിയത്‌. നാട്ടുകാരും കുറുമശേരി ജങ്ഷനിലെ വ്യാപാരികളുമെല്ലാം വിജയപ്രതീക്ഷ പങ്കുവച്ചു. നാടിന്റെ വികസനപ്രവർത്തനങ്ങളിൽ മികച്ചനിലയിൽ ഇടപെടുമെന്ന ഉറപ്പുനൽകിയാണ്‌ സ്ഥാനാർഥി വോട്ടുതേടുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Home