അന്ന് ഹൈക്കോടതി ചോദിച്ചു ‘‘കോർപറേഷനെ പിരിച്ചുവിട്ടുകൂടെ’’
ഇന്ന് അഭിനന്ദനം

കനാൽ നവീകരണത്തിനുശേഷം മുല്ലശേരി കനാൽ റോഡ് ടൈൽ വിരിച്ച് ഭംഗിയാക്കിയനിലയിൽ
അന്ന് ഹൈക്കോടതി ചോദിച്ചു ‘‘കോർപറേഷനെ പിരിച്ചുവിട്ടുകൂടെ’’
‘‘കൊച്ചി കോർപറേഷൻ പിരിച്ചുവിട്ടുകൂടെ’’–യുഡിഎഫ് കൊച്ചി കോർപറേഷൻ ഭരിച്ചപ്പോൾ ഹൈക്കോടതി സഹികെട്ട് ചോദിച്ചതാണിത്. ‘‘വെള്ളക്കെട്ട് ഒഴിവാക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗുരുതര വീഴ്‌ച വരുത്തുന്ന കോർപറേഷനെ പിരിച്ചുവിടാൻ സർക്കാർ ആർജവം കാണിക്കണം. എത്രകാലമായി ഇവർ ഭരിക്കുന്നു.
ഇങ്ങനെയൊരു നഗരസഭകൊണ്ട് എന്താണ് പ്രയോജനം’’– ഹൈക്കോടതി ചോദിച്ചു.
ഇന്ന് അഭിനന്ദനം
പിരിച്ചുവിട്ടുകൂടെയെന്ന് ചോദിച്ച ഹൈക്കോടതിതന്നെ കോർപറേഷനെ പ്രശംസിക്കുന്നത് അടുത്തിടെ കേരളം കേട്ടു. നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ മേയർ എം അനിൽകുമാറിന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഭരണസമിതി നടത്തിയ പ്രവർത്തനങ്ങളാണ് ഇതിലേക്ക് നയിച്ചത്. ‘‘കനത്ത മഴ പെയ്‌തിട്ടും നഗരത്തിൽ കാര്യമായ വെള്ളക്കെട്ടുണ്ടായില്ലെന്നും അതിനായി കൊച്ചി കോർപറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും സംതൃപ്‌തിയുണ്ടെന്നുമാണ്’’ ഹെെക്കോടതി പറഞ്ഞത്. കോർപറേഷൻ ആരോഗ്യവിഭാഗം ജീവനക്കാരടക്കം രാത്രി വൈകിയും പണിയെടുക്കുന്നത് നേരിൽക്കണ്ടെന്ന് പറഞ്ഞ കോടതി, ജീവനക്കാരെ അഭിനന്ദിച്ചു.
നീന്തണ്ട, മുങ്ങില്ല
കൊച്ചിക്ക് ലഭിച്ച ‘ബ്രേക്‌ത്രൂ’വായിരുന്നു എൽഡിഎഫ് ഭരണം. അധികാരത്തിൽവന്ന എൽഡിഎഫ് ഭരണസമിതി വെള്ളക്കെട്ട് മാറ്റാനുറച്ചു. സംസ്ഥാനസർക്കാർ ഒപ്പംനിന്നു. "ഓപ്പറേഷൻ ബ്രേക്‌ത്രൂ' കരുത്തായി. ജലാശയങ്ങളിലെയും കനാലുകളിലെയും ഓടകളിലെയും മാലിന്യങ്ങളും ചെളികളും പായലുമെല്ലാം നീക്കി നീരൊഴുക്ക് സുഗമമാക്കി. മുല്ലശേരി കനാൽ നവീകരണം മികച്ചരീതിൽ നടത്തി. ചിറ്റൂർ റോഡ് വരെയുള്ള പ്രവർത്തനം ഇതിനകം പൂർത്തിയാക്കി. തേവര–പേരണ്ടൂർ കനാൽ, വിവിധ തോടുകൾ എന്നിവിടങ്ങളിൽ ചെളി നീക്കുന്നതടക്കമുള്ള പ്രവൃത്തികൾ നടത്തി. സക്‌ഷൻ കം ജെറ്റിങ് മെഷീൻ, വീഡ് ഹാർവെസ്‌റ്റർ, സിൽട്ട് പുഷർ തുടങ്ങിയ അത്യാധുനിക യന്ത്രങ്ങൾ ലഭ്യമാക്കി. ആവശ്യമായിടങ്ങളിൽ പുതിയ പന്പുകൾ സജ്ജമാക്കി. പേരണ്ടൂര്‍, ചിലവന്നൂര്‍, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാര്‍ക്കറ്റ് കനാലുകൾ ആഴവും വീതിയുംകൂട്ടി നവീകരിക്കുന്ന 3716.10 കോടി രൂപയുടെ കനാൽ നവീകരണ പദ്ധതിയും നടപ്പാക്കുകയാണ്.








0 comments