കൃഷ്ണസ്തുതികളിൽ മനംനിറച്ച സംഗീത രാവ്

ഗുരുവായൂര്‍
കൃഷ്ണ സ്തുതികളാല്‍ ഗുരുവായൂരിനെ അമ്പാടിയാക്കി സുധ രഞ്ജിത്തും ഡല്‍ഹി സുന്ദരരാജനും ചെമ്പൈ സംഗീതോത്സവവേദിയെ നാദലഹരിയിലാഴ്ത്തി . ‘ഗോപാലക പാഹിമാം... ’ എന്ന കീര്‍ത്തനം രേവഗുപ്തി രാഗത്തില്‍ അവതരിപ്പിച്ചാണ് സുധാ രഞ്ജിത്ത് തന്റെ കച്ചേരിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ‘ദീന ശരണ്യനെ’ കർണരഞ്ജിനി രാഗത്തില്‍ അവതരിപ്പിച്ച ശേഷം പ്രസിദ്ധമായ ‘നഗുമോ മു ഗനലെ’ ആഭേരി രാഗത്തിലും ‘അപരാധമു.. ’എന്നാരംഭിക്കുന്ന കീര്‍ത്തനം ലതാംഗി രാഗത്തിലും അവതരിപ്പിച്ചു. ശേഷം ‘കൃഷ്ണ നീ ബേഗേനെ ബാരോ..’ എന്ന കീര്‍ത്തനം യമുനാ കല്യാണി രാഗത്തില്‍ അവതരിപ്പിച്ചു. കെ സി വിവേക് രാജ(വയലിൻ), ആലുവ ഗോപാലകൃഷ്‌ണൻ (മൃദംഗം), ആലപ്പുഴ ജി മനോഹർ(ഘടം) എന്നിവര്‍ സുധ രഞ്ജിത്തിന് പക്കമേളമൊരുക്കി. ‘ഗുരുവായൂരപ്പാ’ എന്ന കീര്‍ത്തനം ചക്രവാകം രാഗത്തില്‍ അവതരിപ്പിച്ചാണ് ഡല്‍ഹി സുന്ദരരാജന്‍ സംഗീതാര്‍ച്ചനയ്ക്ക് തുടക്കമിട്ടത്. ഗാനമൂർത്തി രാഗത്തില്‍ ‘ഗാന മൂർത്തേ..’ എന്ന കീര്‍ത്തനവും ഹംസാനന്ദി രാഗത്തില്‍ ‘പാവന ഗുരു പവനപുരാധീശം’ എന്ന കീര്‍ത്തനവും തുടര്‍ന്ന് ‘ശ്രീകൃഷ്ണം ഭജമാനസ’ തോടി രാഗത്തിലും, ‘ചലിയെ...’ എന്നാരംഭിക്കുന്ന ഹിന്ദുസ്ഥാനി ഗാനം വൃന്ദാവന സാരംഗിയിലും അവതരിപ്പിച്ചു. ഡൽഹി ശ്രീധർ(വയലിൻ), നൊച്ചൂർ നാഗരാജൻ(മൃദംഗം), കോട്ടയം ഉണ്ണികൃഷ്‌ണൻ (ഘ ടം) എന്നിവര്‍ പക്കമേളമൊരുക്കി. ഉപകരണ സംഗീത കച്ചേരിയില്‍ ഹരിപ്രസാദ് സുബ്രഹ്മണ്യത്തിന്റെ ഹാര്‍മോണിയം കച്ചേരി വേറിട്ട അനുഭവമായി. ആർ സ്വാമിനാഥൻ(വയലിൻ), വൈപ്പിൻ സതീഷ് (മൃദംഗം), അഞ്ജൽ കൃഷ്‌ണ അയ്യർ (ഘടം) എന്നിവര്‍ ഹാര്‍മോണിയം കച്ചേരിയില്‍ കൂട്ടായെത്തി. ചെമ്പൈ വേദിയില്‍ ഇന്ന് വൈകിട്ട് ആറിന് ശ്രീവിദ്യ സെക്കന്തരബാദ് (വായ്‌പാട്ട്),രാത്രി 7ന് ഡോ. ശ്രീവത്സന്‍ ജെ മേനോന്‍(വായ്‌പാട്ട്), രാത്രി എട്ടിന് വി ജി വിഘ്നേശ്വര്‍ ( കീബോര്‍ഡ് കച്ചേരി)









0 comments