എൻഎഫ്‌പിഇ– ആർഎംഎസ‍് യൂണിയൻ സംസ്ഥാന സമ്മേളനം: സ്വാഗതസംഘമായി

തൃശൂർ
നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്‌പിഇ), തപാൽ -ആർഎംഎസ് യൂണിയനുകളുടെ 41–ാം സംയുക്ത സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് ചെയർമാൻ പി കരുണാകരൻ അധ്യക്ഷനായി. എൻഎഫ്‌പിഇ സംസ്ഥാന കൺവീനർ എൻ വിനോദ്കുമാർ, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ, എഐപിആർപിഎ ജനറൽ സെക്രട്ടറി വി എ മോഹനൻ, സിജിപിഎ സംസ്ഥാന സെക്രട്ടറി വി ശ്രീകുമാർ, ബിഎസ്‌എൻഎൽഇയു ജില്ലാ സെക്രട്ടറി കെ ആർ കൃഷ്ണദാസ്, ബിഇഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി ജെറി കെ ജോൺ, കെജിഒഎ സംസ്ഥാ ന സെക്രട്ടറിയറ്റ് അംഗം അജിത് കുമാർ, എൽഐസിഇയു ഡിവിഷണൽ സെക്രട്ടറി ദീപക് വിശ്വനാഥ്, കെജിഎൻഎ സംസ്ഥാന ട്രഷറർ സുധീഷ് കുമാർ, എകെബിആർഎഫ് സംസ്ഥാന സെക്രട്ടറി എൻ സുരേഷ്, ഐ ബി ശ്രീകുമാർ, വി എസ് സിനോജ് എ ന്നിവർ സംസാരിച്ചു. ജനുവരി 2,3,4 തീയതികളിൽ തൃശൂരിലാണ് സമ്മേളനം. സ്വാഗതസംഘം ഭാരവാഹികൾ: കെ രാധാകൃഷ്ണൻ എംപി (ചെയർമാൻ), വി എസ് സിനോജ് (വർക്കിങ് ചെയർമാൻ), ഐ ബി ശ്രീകുമാർ (ജനറൽ കൺവീനർ ), കെ പി പ്രസാദൻ (ട്രഷറർ).









0 comments