എൽഡിഎഫ് സ്ഥാനാർഥിയുടെ വീടിനു നേരെ ആക്രമണം

കൈപ്പറമ്പ്
കൈപ്പറമ്പ് പഞ്ചായത്തിലെ 18–-ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി അഖില പ്രസാദിന്റെ ഏഴാംകല്ലിലെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. തിങ്കളാഴ്ച രാത്രിയിലാണ് ആക്രമണം നടന്നത്. വീട്ടിലെ ചെടിച്ചട്ടികൾ തകർക്കുകയും നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനം തള്ളിയിട്ട നിലയിലുമായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം ശ്രദ്ധയിൽപ്പെട്ടത്. അഖില പ്രസാദും രണ്ട് പെൺമക്കളും മാത്രമാണ് വീട്ടിൽ താമസം. ശനിയാഴ്ച രാത്രി അപരിചിതരായ രണ്ടുപേർ വീട്ടിൽ വന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി അഖില പ്രസാദ് പറഞ്ഞു. അഖില നൽകിയ പരാതിയിൽ പേരാമംഗലം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച വീടിന് നേരെ ആക്രമണം ഉണ്ടായത്. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. നിലവിൽ 16–-ാം വാർഡ് അംഗമാണ് അഖില പ്രസാദ്.









0 comments