Deshabhimani

രൂപയും താഴേക്ക്

വിപണിയിൽ യുദ്ധ ഭീതി: ഓഹരികൾ നഷ്ടത്തിൽ, എണ്ണ വില ഉയരുന്നു

nifty 50
avatar
സ്വന്തം ലേഖകൻ

Published on Jun 13, 2025, 02:08 PM | 2 min read

മുംബൈ: ഇസ്രയേൽ അധിനിവേശ ശ്രമങ്ങൾക്ക് തുടർച്ചയായി ലോകത്ത് പുതിയ യുദ്ധ സാഹചര്യം രൂപപ്പെടുമ്പോൾ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത നഷ്ടത്തോടെ ആശങ്ക പ്രതിഫലിച്ചു.  ക്രൂഡ് ഓയിൽ വില വർധിച്ചു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി.


ജൂൺ 13 വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റി 50 യും കനത്ത നഷ്ടം നേരിട്ടു. ഏഷ്യയിലെ പ്രമുഖ സൂചികകളായ ജപ്പാനിലെ നിക്കി, ദക്ഷിണ കൊറിയയിലെ കോസ്പി എന്നിവയിലും ആശങ്ക നഷ്ടം ഉണ്ടാക്കി.


സെൻസെക്സ് 80,427.81 ൽ ആരംഭിച്ച് 1,300 പോയിന്റിലധികം അഥവാ 1.6 ശതമാനം ഇടിഞ്ഞ് 80,354.59 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. അതേസമയം, നിഫ്റ്റി 24,888.20 എന്ന മുൻ ക്ലോസിംഗിൽ നിന്ന് 24,473 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 1.5 ശതമാനം വരെ ഇടിഞ്ഞു.


ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂലധനം കഴിഞ്ഞ സെഷനിലെ ₹449.6 ലക്ഷം കോടിയിൽ നിന്ന് ₹442.5 ലക്ഷം കോടിയായി കുറഞ്ഞു, ഇത് നിക്ഷേപകർക്ക് ഒരു ദിവസം കൊണ്ട് ഏകദേശം ₹7 ലക്ഷം കോടി രൂപയുടെ കൈമോശമാണ് സമ്മാനിച്ചത്.


sensex


ഓഹരിവിപണികളിൽ പരക്കെ ആശങ്ക


റാനെതിരായ ആക്രമണം "ആവശ്യമുള്ളത്ര ദിവസം" തുടരുമെന്നാണ് നെതന്യാഹു പ്രസ്താവിച്ചത്. മിഡിൽ ഈസ്റ്റിൽ ഇത് നിക്ഷേപകരെ പിന്നോട്ടടിപ്പിച്ചു. ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ്, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവയുൾപ്പെടെയുള്ള ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തിയത്. നിക്ഷേപകരുടെ ആശങ്കകൾ വർദ്ധിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ വാൾസ്ട്രീറ്റ് ഫ്യൂച്ചറുകളും രാവിലെ 10:15 ന് ഒരു ശതമാനത്തിലധികം ഇടിഞ്ഞു.


എണ്ണ വിലയിലും ആപത് സൂചന


റാനെതിരായ ആക്രമണ വാർത്ത പരന്നതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില 9.33 ശതമാനം ഉയർന്ന് ബാരലിന് 75.83 ഡോളറിലെത്തി. വർധന ഏകദേശം 13% വരെ എത്തി 78 ഡോളർ മറികടക്കും എന്നാണ് വിലയിരുത്തൽ. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 13.48% ഉയർന്ന് 77.21 ഡോളറിലെത്തി.


എണ്ണ സമ്പന്നമായ മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിതരണം തടസ്സപ്പെടുമോ എന്ന ആശങ്ക ശക്തമാണ്. ആഗോള എണ്ണ പ്രവാഹത്തിന്റെ ഏകദേശം 20% നടത്തപ്പെടുന്ന സുപ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള വ്യാപാരം തടസ്സപ്പെടുന്ന സാഹചര്യവും നിലനിൽക്കുന്നു.


യുദ്ധക്കെടുതികൾ വേഗം സാധാരണക്കാരിലേക്ക്


ന്ത്യ എണ്ണ ആവശ്യത്തിന്റെ 85 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. വെള്ളിയാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 56 പൈസ ഇടിഞ്ഞ് 86.08 ൽ എത്തി നിൽക്കയാണ്. യുദ്ധ സാഹചര്യമാണ് ഇതിന് കാരണമായതായി വിലയിരുത്തുന്നത്.


റഷ്യ-ഉക്രെയ്ൻ സംഘർഷങ്ങൾ നിലനിൽക്കുന്നത് എണ്ണ വിപണിയിൽ നിർണ്ണായക സ്വാധീനമാണ്. ഇതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ഇറാൻ ആക്രമണം. പിന്നാലെ അമേരിക്കയും പക്ഷം ചേർന്ന് നിൽക്കുന്നു. വിപണികൾക്ക് ഇത് പ്രഹരമാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ പുതിയ തലങ്ങളിലേക്ക് ഉയർന്നുവരുന്നത് ലോക വ്യാപകമായി സമ്പത്തിക ചലനങ്ങളിലും പ്രതിഫലിക്കയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home