പുതിയ 10 സ്റ്റോറുകള്‍ തുറന്ന് ഒപസ് പെയിന്റ്സ്

birla paint
കൊച്ചി : ആദിത്യ ബിർള ഗ്രൂപ്പിന് കീഴിലെ ഗ്രാസിം ഇൻഡസ്ട്രീസിന്റെ ഭാഗമായ ബിർള ഒപസ് പെയിന്റ്‌സ് സംസ്ഥാനത്ത് 10 പുതിയ ഫ്രാഞ്ചൈസി സ്റ്റോറുകൾ തുറന്നു. തിരുവനന്തപുരം, കണ്ണൂർ, വയനാട്, കൊച്ചി, തൃശൂർ, പത്തനംതിട്ട എന്നിവിടങ്ങളിലാണ് സ്റ്റോറുകൾ. ഇതോടെ കേരളത്തിലെ ഒപസ് സ്റ്റോറുകളുടെ എണ്ണം ഇരുപതായി.
ഉപയോക്താക്കൾക്ക് അഭിരുചികൾക്ക് അനുസരിച്ച് കസ്റ്റമൈസ് ചെയ്ത നിറവും ഷേഡും തെരഞ്ഞെടുക്കാനുമുള്ള സൗകര്യം ഈ സ്റ്റോറുകളിലുണ്ട്. ഇൻ-സ്റ്റോർ പെയിന്റ് കൺസൾട്ടന്റുകളുടെ സൗജന്യ മാർഗനിർദേശങ്ങളും വാൾപേപ്പറുകൾ, ഡിസൈനർ ഫിനിഷുകൾ എന്നിവ ഉൾപ്പെടെ കമ്പനിയുടെ എല്ലാ ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാകും. പെയിന്റിങ് ആവശ്യങ്ങൾക്കുള്ള എല്ലാ ഉൽപ്പന്നങ്ങളും ഒരിടത്ത് ലഭ്യമാക്കാനാണ് ഈ സ്റ്റോറുകളിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രാദേശികമായ താൽപ്പര്യങ്ങൾ പരിഗണിച്ചുള്ള ഉൽപ്പന്ന നിരയാണ് ലഭ്യമാക്കുന്നതെന്നും ബിർള ഒപസ് പെയിന്റ്സ് സിഇഒ രക്ഷിത് ഹർഗവേ പറഞ്ഞു.
0 comments