ലെൻസ്കാർട്ട് സൊല്യൂഷൻസ് ഐപിഒയ്ക്ക്

മുംബൈ: കണ്ണടകൾ, കോൺടാക്ട് ലെൻസുകൾ തുടങ്ങിയവയുടെ ചില്ലറവിൽപ്പനക്കാരായ ലെൻസ്കാർട്ട് സൊല്യൂഷൻസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് പ്രാഥമിക രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. ഐപിഒയിലൂടെ 2150 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
2150 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 13,22,88,941 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി ഇന്ത്യ, അവെൻഡസ് ക്യാപിറ്റൽ, സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ്, ആക്സിസ് ക്യാപിറ്റൽ, ഇന്റൻസീവ് ഫിസ്കൽ സർവീസസ് എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.









0 comments