ഒടുവിൽ കുറ്റ സമ്മതം; പ്രാഡയിലും കോലാപുരി ടച്ച്

മുംബൈ : ഒടുവിൽ പ്രാഡയും അത് സമ്മതിച്ചു. ഇറ്റാലിയൻ ആഡംബര കോച്ചർ ലേബലായ പ്രാഡ, സമ്മർ 2026 ഷോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചെരുപ്പുകൾ പരമ്പരാഗത ഇന്ത്യൻ കോലാപുരി പാദരക്ഷകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിര്‍മിച്ചതാണെന്ന്.
പുരുഷന്മാരുടെ ഫാഷൻ വീക്ക് 2025 പ്രദർശനത്തിൽ പമ്പരാഗത ഇന്ത്യൻ കോലാപുരി ചെരുപ്പുകളോട് സാമ്യമുള്ള പാദരക്ഷകൾ അവതരിപ്പിച്ചതിനെതിരെ പ്രാഡയ്ക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. കോലാപുരി ചെരുപ്പുകൾക്ക് സമാനമായ പാദരക്ഷകൾക്കെതിരെ മഹാരാഷ്ട്രയിലെ കരകൗശല വിദഗ്ധരടക്കം ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു.
മറ്റു ബ്രാൻഡുകളിൽ നിന്ന് പ്രാഡയെ മികച്ചതാക്കുവാനായി വിവിധ രാജ്യങ്ങളിലെ പരമ്പരാഗത കരകൗശല വസ്തുക്കളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ഉൽപ്പന്നങ്ങൾ നിർമിക്കാറുണ്ട്. കോലാപുരി ചെരുപ്പുകളോട് സാമ്യമുള്ള പ്രാഡയുടെ പുതിയ ചെരുപ്പുകൾ നിർമിക്കുന്നത് പരമ്പരാഗത ഇന്ത്യൻ കോലാപുരി നിർമാതാകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഈ വിഷയത്തിൽ മഹാരാഷ്ട്ര ചേംബർ ഓഫ് കൊമേഴ്‌സുമായും ഇൻഡസ്ട്രി ആൻഡ് അഗ്രികൾച്ചറുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രാഡ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
0 comments