ഓൾ ടൈം പ്ലാസ്റ്റിക്സ് ഐപിഒ ഏഴുമുതൽ

Image: Gemini AI
മുംബൈ: ഓൾ ടൈം പ്ലാസ്റ്റിക്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ഏഴുമുതൽ 11 വരെ നടക്കും. 280 കോടിയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 43,85,562 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 260 രൂപമുതൽ 275 രൂപവരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 54 ഇക്വിറ്റി ഓഹരികൾക്ക് അപേക്ഷിക്കാം. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഇന്റൻസീവ് ഫിസ്കൽ സർവീസസ്, ഡിഎഎം ക്യാപിറ്റൽ അഡ്വൈസേഴ്‌സ് എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.









0 comments