ഓപ്പൺ എഐ ജീവനക്കാരെ ചൂണ്ടയിട്ട് മെറ്റ, സൈബർ ലോകത്ത് പുതിയ വിവാദം

ഓപ്പണ്‍ എഐയുടെ ജീവനക്കാരെ ഉയർന്ന പ്രതിഫലവും പാക്കേജും വാഗ്ദാനം ചെയ്ത് സ്വന്തമാക്കുന്ന മെറ്റയുടെ നടപടിയെ ചൊല്ലി സൈബർ ലോകത്ത് പുതിയ വിവാദം. ഒപ്പൺ ഐ ഐ മേധാവി സാം ഓള്‍ട്ട്മാനും മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഇതിന്റെ പേരിൽ പരസ്പരം കൊമ്പുകോർത്തു. ഇതോടെ ഇരു കമ്പനികള്‍ തമ്മിലുള്ള വൈരം മറനീക്കി.
ജീവനക്കാരെ കയ്യടക്കാനുള്ള മെറ്റയുടെ തന്ത്രങ്ങളെ അരോചകമെന്ന് ഓള്‍ട്ട്മാന്‍ വിശേഷിപ്പിച്ചു. തിങ്കളാഴ്ച ജീവനക്കാര്‍ക്കയച്ച സന്ദേശത്തിൽ മറുകണ്ടം ചാടലിനെതിരെ ഓൾട്ട്മാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
അടുത്തിടെയാണ് മെറ്റ പുതിയ സൂപ്പര്‍ ഇന്റലിജന്‍സ് ടീമിന് തുടക്കമിട്ടത്. സ്‌കെയില്‍ എഐ സ്ഥാപകന്‍ അലക്‌സാണ്ടര്‍ വാങിന്റെയും ഗിറ്റ്ഹബ്ബ് സിഇഒ നാറ്റ് ഓഫ്രൈഡ്മാന്റേയും നേതൃത്വത്തിലണ് മെറ്റ സൂപ്പര്‍ ഇന്റലിജന്‍സ് ലാബ്‌സ് ഗവേഷണം. ടീമിനെ വളര്‍ത്തുന്നതിന്റെ ഭാഗമായി ഓപ്പണ്‍ എഐ, ആന്ത്രോപിക്ക്, ഗൂഗിള്‍, ഡീപ്പ് മൈന്റ് പോലുള്ള സ്ഥാപനങ്ങളില്‍ നിന്നായി പത്തിലേറെ ഉന്നത എഐ ഗവേഷകരെ അടിച്ചു മാറ്റി.
ChatGPT സ്രഷ്ടാവായ OpenAI-യിൽ നിന്ന് കുറഞ്ഞത് 10 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകരെ മെറ്റാ തട്ടിയെടുത്തു. പുതിയ സൂപ്പർ ഇന്റലിജൻസ് ടീമിൽ ചേരുന്നതിന് ആദ്യ വർഷം മാത്രം 150 മില്യൺ ഡോളറിൽ (US100 മില്യൺ) കൂടുതൽ വിലമതിക്കുന്ന മികച്ച പ്രതിഭാ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നതായും റിപ്പോർട്ടുകൾ വന്നു. ഗൂഗിൾ, ആന്ത്രോപിക്, സെസേം, മൈക്രോസോഫ്റ്റിന്റെ ഗിറ്റ്ഹബ്, സ്കെയിൽ AI തുടങ്ങിയ മറ്റ് AI എതിരാളികളിൽ നിന്നും മെറ്റാ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ആരോ നമ്മുടെ വീട്ടില്‍ കടന്നുകയറി മോഷ്ടിച്ചത് പോലെ എന്നാണ് ഇതിനെ കുറിച്ച് ഓപ്പണ്‍ എഐ ചീഫ് റിസര്‍ച്ച് ഓഫീസര്‍ മാര്‍ക്ക് ചെന്‍ പറഞ്ഞത്.
മറ്റ് കമ്പനികളിലെ ജീവനക്കാരെ ആകര്‍ഷിക്കാനായി നാല് വര്‍ഷത്തേക്ക് 30 കോടി ഡോളർ അതായത് ഏകദേശം 25000 കോടി രൂപയിൽ അധികം മെറ്റ മാറ്റിവെച്ചതായാണ് റിപ്പോർടുകൾ. ചില ആളുകൾ എന്താണ് സംഭവിക്കുന്നതെന്ന് വളരെയധികം പെരുപ്പിച്ചു കാണിക്കായാണെന്നാണ് ഇതിനെതിരെ മെറ്റാ വക്താവ് ആൻഡി സ്റ്റോൺ പ്രതികരിച്ചത്.
മെറ്റ സിഇഒ മാർക്ക് സക്കർബർഗ് തിങ്കളാഴ്ച ജീവനക്കാർക്കുള്ള കുറിപ്പിൽ മെറ്റയുടെ പുതിയ സൂപ്പർഇന്റലിജൻസ് ലാബുകൾ ഔദ്യോഗികമായി അവതരിപ്പിച്ചു. മത്സരക്ഷമത നിലനിർത്താൻ OpenAI ജീവനക്കാർക്കുള്ള സേവന വേതന വ്യവസ്ഥകൾ ഉയർന്ന നിലവാരത്തിൽ പരിഷ്കരിക്കയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
“Look, you guys, the market's hot — it's not that hot,” എന്നാണ് മെറ്റയുടെ ചീഫ് ടെക്‌നോളജി ഓഫീസർ ആൻഡ്രൂ ബോസ്‌വർത്ത് ഇതേ കുറിച്ച് പ്രതികരിച്ചത്.
0 comments