ഇങ്ങനെ കുതിക്കാമോ പൊന്നേ... സ്വർണവിലയിൽ വൻ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വര്‍ധിച്ചത്. 93,160 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 175 രൂപ വർധിച്ച് 11,645 രൂപയുമായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി.
പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്. 24 കാരറ്റിന് പവന് 1,01,632 രൂപയും ഗ്രാമിന് 12,704 രൂപയുമാണ്. 18 കാരറ്റിന് പവന് 76,224 രൂപയും ഗ്രാമിന് 9,528 രൂപയുമാണ് വില.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്.
നവംബറിലെ സ്വർണവില
നവംബർ 1: 90,200
നവംബർ 2: 90,200
നവംബർ 3: 90,320
നവംബർ 4: 89,800
നവംബർ 5: 89,080
നവംബർ 6: 89,880
നവംബർ 7: 89,480
നവംബർ 8: 89,480
നവംബർ 9: 89,480
നവംബർ 10: 90,800
നവംബർ 11: 92,280
നവംബർ 12: 92,040
നവംബർ 13: 94,320
നവംബർ 14: 93,160
നവംബർ 15: 91,720
നവംബർ 16: 91,720
നവംബർ 17: 91,960
നവംബർ 18: 90,680
നവംബർ 19: 91,560
നവംബർ 20: 91,440
നവംബർ 21: 90,920
നവംബർ 22: 92,280
നവംബർ 23: 92,280
നവംബർ 24: 91,760









0 comments