എത്യോപ്യയിലെ അഗ്നിപർവ്വതം പടർത്തിയ ചാരമേഘങ്ങൾ ഡൽഹിയിലും, ഏഴ് വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: എത്യോപ്യയിലെ ഹെയ്‌ലിഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ ചാരമേഘങ്ങൾ ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും ബാധിച്ചു. ചൊവ്വാഴ്ച ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ കുറഞ്ഞത് ഏഴ് അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കുകയും 10 ലധികം വിദേശ വിമാന സർവീസുകൾ വൈകുകയും ചെയ്തു.
ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് ഇനിയും മേഘങ്ങൾ നീങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഈ മേഖലയിൽ സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് അടിയന്തര മുൻകരുതൽ മുന്നറിയിപ്പ് നൽകി.
ചാരം ബാധിച്ച പ്രദേശങ്ങളും വിമാന മാർഗ്ഗങ്ങളും ഒഴിവാക്കാനും അതിനായി വിമാന ആസൂത്രണം, റൂട്ടിംഗ്, ഇന്ധന പരിഗണനകൾ എന്നിവ ക്രമീകരിക്കാനും ഡിജിസിഎ ആവശ്യപ്പെട്ടു. ചാരത്തിന്റെ അളവ് വഷളാകുന്ന സാഹചര്യം ഉണ്ടായാൽ വിമാനത്താവളങ്ങളിലേക്കുള്ള സർവ്വീസുകൾ നിർത്തിവയ്ക്കാനോ വൈകിപ്പിക്കാനോ എയർലൈനുകൾ തയ്യാറാകണമെന്ന് മുന്നറിയിപ്പിൽ ചൂണ്ടികാട്ടി.
ചാലമേഘങ്ങൾ സമുദ്രത്തിന് മുകളിലൂടെ കടന്നെത്തുന്നു
ചാര മേഘവുമായി ബന്ധപ്പെട്ട സാഹചര്യം തുടർച്ചയായി നിരീക്ഷിക്കാനും ഉപഗ്രഹ ഇമേജറി, കാലാവസ്ഥാ ഡാറ്റ എന്നിവയിലൂടെ അപ്‌ഡേറ്റ് ആയിരിക്കാനും എയർ
ട്രാഫിക് കൺട്രോൾ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കടൽ കടന്ന് ചാരമേഘനിര
ചാരമേഘം ചൈനയിലേക്ക് നീങ്ങുന്നുണ്ടെന്നും ചൊവ്വാഴ്ച 1400 GMT ആകുമ്പോഴേക്കും ഇന്ത്യൻ ആകാശം തെളിഞ്ഞുവരുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിക്കുന്നു.
ചരിത്രത്തിൽ ആദ്യമായാണ് എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം ഞായറാഴ്ച പൊട്ടിത്തെറിച്ചത്. ഇത് 14 കിലോമീറ്റർ (8.7 മൈൽ) ഉയരത്തിൽ ചാരനിക്ഷേപം പുറപ്പെടുവിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
ചെവ്വാഴ്ച യെമനും ഒമാനും കടന്ന് ചാരം പാകിസ്ഥാന്റെയും വടക്കേ ഇന്ത്യയുടെയും ചില ഭാഗങ്ങളെ മൂടിയതായി ട്രാക്കിംഗ് വെബ്‌സൈറ്റ് ഫ്ലൈറ്റ്റാഡാർ24 റിപ്പോർട്ട് ചെയ്തിരുന്നു.









0 comments