ഇന്ത്യയ്ക്കെതിരെ റൺമല തീർത്ത് ദക്ഷിണാഫ്രിക്ക; 549 റൺസ് ലീഡ്

ഗുവാഹത്തി: ഇന്ത്യയ്ക്കെതിരെ പരമ്പര തൂത്തുവാരാനുള്ള പ്രതീക്ഷയിൽ റൺമല തീർത്ത് ദക്ഷിണാഫ്രക്ക. രണ്ടാം ഇന്നിങ്സിൽ 260/5 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ഡിക്ലയര്‍ ചെയ്തു. ലീഡ് 549 റൺസായി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 201നാണ് അവസാനിച്ചത്. എതിരാളികളെ ഫോളോ ഓണിന് വിടാതെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബവുമ ബാറ്റിചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സ്‌കോർ: ദക്ഷിണാഫ്രിക്ക 489, 220/5d; ഇന്ത്യ 201
വിക്കറ്റ് നഷ്ടമില്ലാതെ 26 റൺസുമായി നാലാം ദിനം കളി തുടർന്ന ദക്ഷിണാഫ്രിക്ക ഇന്ത്യൻ ബോളിങ് നിരയെ ശ്രദ്ധയോടെ നേരിട്ടു. ടീം സ്കോർ 50 കടന്ന ശേഷമാണ് ഓപ്പണർ റയാൻ റിക്കിൾട്ടൻ (64 പന്തിൽ 35) പുറത്തായത്. പിന്നാലെ എയ്ഡൻ മാർക്രം (84 പന്തിൽ 29), ടെംബ ബാവുമ (11 പന്തിൽ 3) വീണു. എന്നാൽ പിന്നീട് കളത്തിലെത്തിയ ട്രിസ്റ്റൻ സ്റ്റബ്സും ടോണി ഡെ സോർസിയും നൂറു റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 49 റൺസ് എടുത്ത് ടോണി ഡെ സോർസി പുറത്തായി. പിന്നീട് വിയാൻ മൾഡറുമായി ചേര്‍ന്ന് (69 പന്തിൽ പുറത്താവാതെ 35) ട്രിസ്റ്റൻ സ്റ്റബ്സ് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. സെഞ്ചുറിക്ക് ആറ് റണ്‍സ് അകലെ ട്രിസ്റ്റൻ സ്റ്റബ്സ് (180 പന്തില്‍ 94) വീണതോടെ ടീം ഡിക്ലര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി.









0 comments