പെരിയയില്‍ ഓടിക്കൊണ്ടിരുന്ന ലോറി കത്തിനശിച്ചു

പെരിയ കേന്ദ്ര സര്‍വകലാശാലക്ക് സമീപം മീന്‍ കയറ്റി പോകുകയായിരുന്ന
ലോറിക്ക് തീപിടിച്ചപ്പോള്‍
വെബ് ഡെസ്ക്

Published on Nov 25, 2025, 03:00 PM | 1 min read

പെരിയ

പെരിയയില്‍ ഓടിക്കൊണ്ടിരുന്ന മീന്‍ലോറി കത്തിനശിച്ചു. തിങ്കളാഴ്ച പകൽ 12.45 ഓടെ പെരിയ കേന്ദ്ര സര്‍വകലാശാലക്ക് സമീപം ദേശീയപാതയിലൂടെ പോകുകയായിരുന്ന ലോറിയിലാണ് തീപിടുത്തമുണ്ടായത്. പൊന്നാനിയില്‍നിന്ന് മംഗളൂരുവിലേക്ക് മീന്‍കയറ്റി പോകുകയായിരുന്നു ലോറി. വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്നെത്തിയ അഗ്നിരക്ഷാസേന ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അപ്പോഴേക്കും ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ക്യാബിനിലെ വയറില്‍നിന്ന് ചിതറിയ തീപ്പൊരി ആളിപ്പടരുകയായിരുന്നു. വാഹനത്തിലെ ഡീസല്‍ മുഴുവന്‍ വറ്റിപ്പോയിരുന്നു. പ്രദേശത്താകെ പുക നിറഞ്ഞത് ആശങ്ക സൃഷ്ടിച്ചു. കുന്താപുരം സ്വദേശി റഹീസിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് കത്തിയത്. തീപിടുത്തമുണ്ടായ ഉടന്‍ ഡ്രൈവര്‍ ലോറി ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട ശേഷം ചാടി രക്ഷപ്പെടുകയായിരുന്നു. ലോറി കത്തിയതിനെ തുടര്‍ന്ന് കുറച്ചുനേരം ഗതാഗത തടസമുണ്ടായി. പിന്നീട് ലോറി നീക്കിയതോടെ ഗതാഗത തടസം നീങ്ങി. ഹൈവെ പൊലീസും സ്ഥലത്തെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home