ആഷസിൽ ഇനി തീ പാറും; കമ്മിൻസും ഹെയ്‌സൽവുഡും തിരിച്ചെത്തുന്നു

പെർത്ത്: ആഷസിലെ ആദ്യ ടെസ്റ്റ് പരാജയത്തിന് പിന്നാലെ ഇംഗ്ലണ്ടിന് ഭീഷണിയായി ഓസീസ് പേസർമാർ കളത്തിലേക്ക് തിരിച്ചെത്തുന്നു. പരിക്ക് മൂലം വിട്ടുനിന്ന ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും പേസർ ജോഷ് ഹെയ്‌സൽവുഡും രണ്ടാം ടെസ്റ്റ് കളിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം ഇരുവരും പരിശീലനത്തിനിറങ്ങിരുന്നു. ആദ്യ ടെസ്റ്റിൽ കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ഓസീസ് ടീമിനെ നയിച്ചത്.
ഡിസംബർ നാലിന് ബ്രിസ്‌ബേയ്‌നിലാണ് രണ്ടാം ടെസ്‌റ്റ്. അഞ്ച് മത്സരമാണ് പരമ്പരയിൽ. ആദ്യ ടെസ്റ്റ് ജയിച്ചെങ്കിലും ഇംഗ്ലണ്ട് പേസ് ആക്രമണം അതിജീവിച്ച ഓസീസിന് ക്യാപ്റ്റൻ കമ്മിൻസിന്റെ തിരിച്ചുവരവ് കൂടുതൽ കരുത്താകും. പെർത്ത് ടെസ്റ്റിലെ ആദ്യദിനം 19 വിക്കറ്റുകളാണ് കടപുഴകിയത്.
പേസർമാരുടെ വിളനിലത്തിൽ അതിവേഗ സെഞ്ചുറിയുമായി ട്രാവിസ് ഹെഡ് നയിച്ചതോടെയാണ് ഓസ്‌ട്രേലിയക്ക് മിന്നും ജയമാണ് സമ്മാനിച്ചത്. രണ്ട് ദിവസം മാത്രം നീണ്ട കളിയിൽ ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റിനായിരുന്നു ജയം. ഇംഗ്ലണ്ട് ഉയർത്തിയ 205 റൺ ലക്ഷ്യം 28.2 ഓവറിൽ ഓസീസ് അടിച്ചെടുത്തു. 83 പന്തിൽ 123 റണ്ണാണ് ഹെഡ് നേടിയത്. 69 പന്തിലായിരുന്നു സെഞ്ചുറി. രണ്ട് ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റെടുത്ത ഓസീസ് പേസർ മിച്ചെൽ സ്‌റ്റാർക്കാണ് മാൻ ഓഫ് ദി മാച്ച്.









0 comments