ഇത് സൗഹൃദത്തിന്റെ പൊലീസ് കാലം

അജീതാ ബേഗം

റഷീദ് ആനപ്പുറം
Published on Nov 25, 2025, 05:16 PM | 5 min read
പൊലീസും സമൂഹവും രണ്ടല്ല; ഒന്നാണ്. സമൂഹത്തിൽനിന്ന് വേറിട്ട് ഒരു പൊലീസ് സംവിധാനമോ പൊലീസിൽനിന്ന് വേറിട്ട് സമൂഹമോ ആധുനിക കാലത്ത് അസാധ്യമാണ്. നിയമവാഴ്‌ച ഉറപ്പുവരുത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകലാണ് പൊലീസിന്റെ പ്രഥമ കർത്തവ്യം. ‘മൃദു ഭാവേ ദൃഢ കൃത്യേ’ എന്നതാണ് പൊലീസിന്റെ ആപ്‌തവാക്യം. ഇവ യൂണിഫോമിന്റെ ഭാഗമായ തൊപ്പിയുടെ എംബ്ലത്തിൽ ആലേഖനം ചെയ്‌തിട്ടുമുണ്ട്. നിയമവാഴ്‌ച ഉറപ്പുവരുത്താൻ ജനങ്ങളോടൊത്ത് പ്രവർത്തിക്കണമെന്ന് പൊലീസിന്റെ ദൗത്യപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. പൊലീസും ജനങ്ങളും ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നാണ് ഇതെല്ലാം അടിവരയിടുന്നത്. ഈ കാഴ്‌ചപ്പാടിൽനിന്നാണ് ജനകീയ സർക്കാരുകൾ ‘ജനസൗഹൃദ (People Friendly) പൊലീസ് ’ എന്ന സംവിധാനം കേരളത്തിൽ കൊണ്ടുവന്നത്. ‘പൊലീസ് ജനങ്ങൾക്കും ജനങ്ങൾ പൊലീസിനും’ എന്നതാണ് പുതിയ കാലത്ത് രൂപപ്പെട്ടുവന്ന കാഴ്‌ചപ്പാട്. ഇൗ പശ്ചാത്തലത്തിൽ കേരള പൊലീസിന്റെ ‘സോഷ്യൽ പൊലീസിങ്’ വിഭാഗത്തിന്റെ ചുമതലവഹിക്കുന്ന തിരുവനന്തപുരം റേഞ്ച് ഡിഐജി എസ് അജീതാ ബേഗവുമായി ദേശാഭിമാനി ചീഫ് സബ് എഡിറ്റർ റഷീദ് ആനപ്പുറം സംസാരിക്കുന്നു.
? ബ്രിട്ടീഷുകാരുടെ കാലത്ത് രൂപപ്പെടുത്തിയ ചട്ടക്കൂടിലായിരുന്നല്ലോ നമ്മുടെ പൊലീസ് സംവിധാനം. ഭരണകൂടത്തിന്റെ മർദനോപാധി എന്ന നിലയിൽ പൊലീസ് മാറിയത് അങ്ങനെയാണ്. എന്നാൽ, പുതിയ കാലത്ത് പൊലീസ് ജനങ്ങളുടെ വഴികാട്ടിയും സഹായിയുമാണ്. പ്രളയകാലത്തും കോവിഡുകാലത്തും മറ്റു ദുരന്തമുഖങ്ങളിലും പൊലീസ് നടത്തിയ സേവനം നമുക്ക് മറക്കാനാകില്ല. നിലവിൽ സോഷ്യൽ പൊലീസിങ് വിഭാഗമാണ് അതിനെ കോ ഓർഡിനേറ്റ് ചെയ്യുന്നത്. എന്താണ് സോഷ്യൽ പൊലീസിങ്.
> കുറ്റകൃത്യം തടയുക എന്നതുപോലെ പ്രധാനമാണ് കുറ്റകൃത്യം സംഭവിക്കാതിരിക്കാനുള്ള ജാഗ്രത. കമ്യൂണിറ്റി പൊലീസിങ് സംവിധാനത്തിന് അതിൽ വലിയ പങ്കുവഹിക്കാനുണ്ട്. ലോകത്ത് പല രാജ്യങ്ങളിലും ജനസൗഹൃദ പൊലീസിങ് സജീവമായുണ്ട്. കേരളത്തിൽ ഇൗ സംവിധാനം ഏറെ വിജയകരമാണ്. രണ്ടു പദ്ധതികളാണ് സോഷ്യൽ പൊലീസിങ്ങിന്റെ ഭാഗമായി കേരളത്തിൽ പ്രധാനമായി നടപ്പാക്കുന്നത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയും (എസ്‌പിസി) ജനമൈത്രി പൊലീസും. നിയമം അറിയാവുന്നവരും അത് പാലിക്കുന്നവരുമായി കുട്ടികളെ മാറ്റുക എന്നതാണ് എസ്‌പിസിയുടെ മുഖ്യലക്ഷ്യം. കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് പോകാതെ തടയുന്നതിനുള്ള മികച്ച മാർഗമാണ് എസ്‌പിസി. ഡിഐജി എന്ന നിലയിൽ കാപ്പ നിയമം ചുമത്തുന്ന ചുമതല നിർവഹിക്കേണ്ടിവരാറുണ്ട്. പലപ്പോഴും പത്താംക്ലാസിൽ പരാജയപ്പെട്ടവരോ പഠനം പാതിയിൽ ഉപേക്ഷിച്ചവരോ ആകും കാപ്പ ചുമത്തപ്പെടുന്നവരിൽ കൂടുതലും. എന്നാൽ, നിലവിൽ ഇത് കുറവാണ്. കുട്ടികളെ ആത്മവിശ്വാസമുള്ളവരും വ്യക്തിത്വമുള്ളവരുമാക്കി മാറ്റാൻ എസ്‌പിസിക്ക് കഴിഞ്ഞിട്ടുണ്ട്. ജനമൈത്രി പൊലീസ് പദ്ധതി എല്ലാ സ്റ്റേഷനുകളിലുമുണ്ട്. കോവിഡുകാലത്തും പ്രളയകാലത്തും പൊലീസിന് ജനങ്ങളെ സേവിക്കാൻ കഴിഞ്ഞത് ഇത്തരം പദ്ധതികൾ കാരണമാണ്. പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികൾക്കായുള്ള ‘ഹോപ്’ പദ്ധതിയും സോഷ്യൽ പൊലീസിങ്ങിന്റെ ഭാഗമാണ്.
പ്ലാനിങ് ബോർഡ്, എസ്‌സിഇആർടി, സീമാറ്റ് എന്നീ സർക്കാർ സ്ഥാപനങ്ങളും കെപിഎംജി എന്ന സ്വകാര്യ സ്ഥാപനവും എസ്‌പിസിയെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. കുട്ടികളിൽ ആരോഗ്യവും ആത്മവിശ്വാസവും ഉറപ്പിക്കാൻ പദ്ധതിക്കായി എന്ന് എല്ലാ പഠനറിപ്പോർട്ടും വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ എല്ലാ സർക്കാർ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിക്കണം. നിലവിൽ 33 കോടി രൂപയാണ് എസ്‌പിസിയുടെ ഒരുവർഷത്തെ ചെലവ്. ഇത് 250 കോടിയോളമായി ഉയരും. അതിനാൽ സിഎസ്‌ആർ ഫണ്ട് സ്വീകരിക്കാൻ സർക്കാർ അനുമതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
? എസ്‌പിസി ഒൗദ്യോഗികമായി തുടങ്ങിയിട്ട് 15 വർഷമായി. എന്താണ് അടുത്തത്?
> അതെ, എസ്‌പിസിയുടെ പുതിയ ഘട്ടം സജീവമായി പരിഗണനയിലുണ്ട്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ഒന്ന്. മറ്റൊന്ന് പദ്ധതി കോളേജുകളിലും നടപ്പാക്കുക എന്നതാണ്. നിലവിൽ 1048 സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ പദ്ധതിയുണ്ട്. ഏതാനും അൺ എയ്‌ഡഡ് സ്‌കൂളുകളിലും. മൂവായിരത്തിലേറെ സ്‌കൂളുകൾ അപേക്ഷ നൽകി കാത്തിരിക്കുന്നു. 88,000 കേഡറ്റുകൾ നിലവിലുണ്ട്. മൂന്നരലക്ഷമാണ് അലുമ്‌നി. പ്ലാനിങ് ബോർഡ്, എസ്‌സിഇആർടി, സീമാറ്റ് എന്നീ സർക്കാർ സ്ഥാപനങ്ങളും കെപിഎംജി എന്ന സ്വകാര്യ സ്ഥാപനവും എസ്‌പിസിയെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. കുട്ടികളിൽ ആരോഗ്യവും ആത്മവിശ്വാസവും ഉറപ്പിക്കാൻ പദ്ധതിക്കായി എന്ന് എല്ലാ പഠനറിപ്പോർട്ടും വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ എല്ലാ സർക്കാർ സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിക്കണം. നിലവിൽ 33 കോടി രൂപയാണ് എസ്‌പിസിയുടെ ഒരുവർഷത്തെ ചെലവ്. ഇത് 250 കോടിയോളമായി ഉയരും. അതിനാൽ സിഎസ്‌ആർ ഫണ്ട് സ്വീകരിക്കാൻ സർക്കാർ അനുമതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും പദ്ധതി വരുന്പോൾ പൊലീസുകാരുടെ ക്ഷാമം വരും. അതിന് പരിഹാരമായി വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തും. മറ്റൊന്ന് കോളേജിലേക്ക് പദ്ധതി വ്യാപിക്കലാണ്. അതിനുള്ള പ്രാഥമിക നടപടി ആരംഭിച്ചിട്ടുണ്ട്. നിലവിൽ കോളേജ് പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. അടുത്ത പടിയായി എസ്‌പിസി രൂപീകരിക്കും. അനുമതിക്കായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

? സമൂഹത്തിന്റെ എല്ലാതലങ്ങളിലും ലഹരി ഉപയോഗം വർധിച്ചതുപോലെ കുട്ടികൾക്കിടയിലും ആ പ്രവണത വർധിക്കുന്നു. സിന്തറ്റിക് ഡ്രഗ്‌സ് വ്യാപകമായത് കുട്ടികൾക്ക് സൗകര്യമായി. ഇൗ സാഹചര്യത്തിൽ സ്‌കൂളുകളിൽ എസ്‌പിസി കേഡറ്റുകളെ ഉപയോഗിച്ച് നിരീക്ഷണസംവിധാനം ആലോചനയിലുണ്ടോ.
> തീർച്ചയായും. സംസ്ഥാന പൊലീസ് മേധാവിതന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മിക്ക കുട്ടികളും നാലുവർഷംവരെ പൊലീസ് പരിശീലനം നേടിയവരാണ്. നിലവിൽ സ്‌കൂളുകളിൽ ഇൗ കുട്ടികളുടെ സാന്നിധ്യംതന്നെ വലിയതാണ്. അറിഞ്ഞും അറിയാതെയും സ്‌കൂളുകളിൽ പൊലീസിങ് നടക്കുന്നു. സെൻട്രിങ് ഡ്യൂട്ടിവരെ ചെയ്യുന്ന എസ്‌പിസി കേഡറ്റുണ്ട്. ഇതിനുപുറമെ എസ്‌പിസി അലുമ്‌നിയെ ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലാണ്. അതേസമയം, കുറച്ച് സ്‌കൂളുകളിൽമാത്രമാണ് എസ്‌പിസി ഉള്ളത്. എന്നാൽ, എല്ലാ സ്‌കൂളുകളിലും സ്‌കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പുണ്ട് (എസ്‌പിജി). പ്രിൻസിപ്പൽ ചെയർമാനും എസ്‌എച്ച്‌ഒ കൺവീനറുമാണ്. ജോയിന്റ് കൺവീനറായി എക്‌സൈസ് ഓഫീസറെ നിയമിക്കാൻ സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. പൊതുപ്രവർത്തകരും വ്യാപാരികളും ഓട്ടോ–ടാക്‌സി ഡ്രൈവർമാരുടെ സംഘടനാപ്രതിനിധികൾ ഉൾപ്പെടെ എസ്‌പിജിയിലുണ്ട്. മാസത്തിൽ ഒരുതവണയെങ്കിലും യോഗം ചേർന്ന് ആവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതാണ്. തുടർന്ന് പരിഹാരത്തിലേക്കും കടക്കാം. പരിഹാര മാർഗങ്ങൾ പലതാകാം. ചിലപ്പോൾ സ്‌കൂൾ പരിസരം കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ശക്തമാക്കലാകാം. അല്ലെങ്കിൽ സ്‌കൂളിന് നല്ലൊരു ചുറ്റുമതിലാകാം.
ഇന്ന് ഒട്ടേറെ കുട്ടികൾ ട്യൂഷനെ ആശ്രയിക്കുന്നുണ്ട്. അതിനാൽ ട്യൂഷൻ സെന്ററുകൾ കേന്ദ്രീകരിച്ചും എസ്‌പിജി ആവശ്യമാണ്. വൈകിട്ട് ട്യൂഷൻ ആരംഭിക്കുന്നതിനാൽ രാത്രിയാണ് അവിടെനിന്ന് കുട്ടികൾ ക്ലാസ് കഴിഞ്ഞ് പോകുന്നത്. ഇൗ സമയം നല്ല കരുതൽ കുട്ടികൾക്ക് ഒരുക്കണം.
കുട്ടികൾക്ക് ആവശ്യമായ കൗൺസലിങ്, തെറാപ്പി എന്നിവയാണ് ‘ചിരി’യിൽ നൽകുന്നത്. പൊലീസിന്റെ ഡിജിറ്റൽ ഡീ അഡിക്‌ഷൻ സെന്ററിലെ കൗൺസലർമാർ, സാമൂഹ്യനീതി വകുപ്പിനുകീഴിലെ ഒആർസി മെന്റർമാർ എന്നിവരുടെ സേവനവും ഉപയോഗിക്കുന്നു. നിരവധി കുട്ടികളാണ് ദിവസവും ‘ചിരി’യിലേക്ക് വിളിക്കുന്നത്.

? പലതരം മാനസികസംഘർഷങ്ങളിലൂടെ കടന്നുപോകുകയാണ് ഇന്ന് കുട്ടികൾ. കോവിഡിനുശേഷമാണ് ഇത് കൂടുതൽ. കുട്ടികൾക്കിടയിൽ സ്‌ക്രീൻ ടൈം കൂടുന്നു. അത്തരം സന്ദർഭങ്ങളിൽ കുട്ടികൾക്ക് താങ്ങാണ് ജനമൈത്രി പൊലീസിന്റെ ഭാഗമായ ‘ചിരി’. അതേക്കുറിച്ച് വിശദീകരിക്കാമോ.
> പൊലീസിന്റെ ഏറ്റവും നല്ല ഇടപെടലാണ് ‘ചിരി’. കോവിഡുകാലത്ത് കുട്ടികൾ മൊബൈൽ ഫോൺപോലുള്ള ഗാഡ്‌ജറ്റുമായി നല്ല കൂട്ടായി എന്നതാണ് വസ്‌തുത. അത് നമ്മൾ അംഗീകരിച്ചാലും ഇല്ലെങ്കിലും. അത്തരം കുട്ടികൾ കടന്നുപോകുന്ന ചില മാനസികപ്രശ്‌നങ്ങളുണ്ട്. അവർക്ക് തുണയേകുക എന്നതാണ് ‘ചിരി’യുടെ ലക്ഷ്യം. ‘മെന്റൽ
ഹെൽത്ത് സപ്പോർട്ട് സിസ്റ്റം ഫോർ ചിൽഡ്രൻ’ എന്നതാണ് ‘ചിരി’കൊണ്ട് ഉദ്ദേശിക്കുന്നത്. 94979 00200 എന്ന ടോൾ ഫ്രീ നന്പരുണ്ട്. കുട്ടികൾക്കുമാത്രമല്ല, രക്ഷിതാക്കൾക്കും വിളിക്കാം. അങ്ങനെ വിളിക്കുന്ന രക്ഷിതാക്കളുണ്ട്.
കുട്ടികൾക്ക് ആവശ്യമായ കൗൺസലിങ്, തെറാപ്പി എന്നിവയാണ് ‘ചിരി’യിൽ നൽകുന്നത്. പൊലീസിന്റെ ഡിജിറ്റൽ ഡീ അഡിക്‌ഷൻ സെന്ററിലെ കൗൺസലർമാർ, സാമൂഹ്യനീതി വകുപ്പിനുകീഴിലെ ഒആർസി മെന്റർമാർ എന്നിവരുടെ സേവനവും ഉപയോഗിക്കുന്നു. നിരവധി കുട്ടികളാണ് ദിവസവും ‘ചിരി’യിലേക്ക് വിളിക്കുന്നത്.
? സ്‌ത്രീസുരക്ഷ സർക്കാരിന്റെ മുഖ്യ അജൻഡയാണ്. പിങ്ക് പൊലീസ്, സെൽഫ് ഡിഫൻസ് ട്രെയിനിങ് തുടങ്ങിയവ ഇൗ ലക്ഷ്യത്തോടെ കേരള പൊലീസ് നടപ്പാക്കുന്നതാണ്. വിദ്യാർഥികൾ ഉൾപ്പെടെ ആറുലക്ഷത്തിലധികം സ്‌ത്രീകൾക്ക് സെൽഫ് ഡിഫൻസ് പരിശീലനം നൽകിക്കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും ഇൗ പദ്ധതി വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടോ.
> തീർച്ചയായും. അക്കാര്യം സജീവപരിഗണനയിലാണ്. സ്‌കൂളുകളും സെൽഫ് ഡിഫൻസ് ടീമും തമ്മിൽ ബ്രിഡ്‌ജ് ചെയ്യാനാണ് ആലോചന. എസ്‌പിസി ഉള്ള സ്‌കൂളുകളിൽ കേഡറ്റുകൾക്ക് പരിശീലനം നൽകി അവരെക്കൊണ്ട് അതത് സ്‌കൂളിലെ എല്ലാ കുട്ടികൾക്കും ആഴ്‌ചയിൽ ഒരുമണിക്കൂർ പ്രാക്‌ടിക്കൽ സെൽഫ് ഡിഫൻസ് ട്രെയിനിങ് നൽകാനാണ് ആലോചന. ബാഗ് തട്ടിപ്പറിക്കൽ ഉൾപ്പെടെയുള്ള ആക്രമണം ഉണ്ടാകുന്പോൾ പ്രതിരോധിക്കാനുള്ള ക്രാവ് മാഗ രീതിയാണ് നടപ്പാക്കുക. ഇതിനുള്ള മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ എല്ലാ ജില്ലയിലും പത്തുവീതംപേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഇതിനായി കായികവകുപ്പുമായി ബന്ധപ്പെട്ട് ഒരു പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

സ്‌കൂളുകളും സെൽഫ് ഡിഫൻസ് ടീമും തമ്മിൽ ബ്രിഡ്‌ജ് ചെയ്യാനാണ് ആലോചന. എസ്‌പിസി ഉള്ള സ്‌കൂളുകളിൽ കേഡറ്റുകൾക്ക് പരിശീലനം നൽകി അവരെക്കൊണ്ട് അതത് സ്‌കൂളിലെ എല്ലാ കുട്ടികൾക്കും ആഴ്‌ചയിൽ ഒരുമണിക്കൂർ പ്രാക്‌ടിക്കൽ സെൽഫ് ഡിഫൻസ് ട്രെയിനിങ് നൽകാനാണ് ആലോചന. ബാഗ് തട്ടിപ്പറിക്കൽ ഉൾപ്പെടെയുള്ള ആക്രമണം ഉണ്ടാകുന്പോൾ പ്രതിരോധിക്കാനുള്ള ക്രാവ് മാഗ രീതിയാണ് നടപ്പാക്കുക.
? സോഷ്യൽ പൊലീസിങ്ങിന്റെ മികച്ച ഇടപെടലുകളിൽ ഒന്നാണ് ‘ഹോപ്’ പദ്ധതി. ഇൗ പദ്ധതിയുടെ ഭാഗമായി ഉയർന്നുവന്ന കുട്ടികളുടെ സംഗമം ഇൗ അടുത്ത് നടത്തി. ഇൗ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാമോ.

> പല കാരണങ്ങളാൽ പത്ത്, പ്ലസ്‌ടു ക്ലാസുകളിൽ പരാജയപ്പെട്ട കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി അവരെ അടുത്ത പരീക്ഷ എഴുതാൻ പ്ലാപ്‌തരാക്കുന്നതാണ് ‘ഹോപ്’. 21 വയസ്സുവരെയുള്ള ഏതു കുട്ടിക്കും എൻറോൾ ചെയ്യാം. അതിന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടാൽ മതി. പല കാരണങ്ങളാൽ പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടുന്ന കുട്ടികളെ ആവശ്യമെന്ന് തോന്നിയാൽ എസ്‌എച്ച്‌ഒമാർതന്നെ എൻറോൾ ചെയ്യിക്കാറുണ്ട്. സ്‌കൂളുകളിൽനിന്നും ഹോപ്പിൽ ബന്ധപ്പെടുന്നുണ്ട്. ‘ചിരി’ ഹെൽപ്പ്‌ലൈൻ വഴിയും ‘ഹോപ്പി’ൽ ബന്ധപ്പെടാം.









0 comments